മലപ്പുറം: നിലമ്ബൂര്‍ ചാലിയാറില്‍ ആദിവാസി പെണ്‍കുട്ടിയെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മൊബൈല്‍ ഫോണില്‍ കളിക്കുന്നത് പിതാവ് വിലക്കിയതിലുള്ള മനോവിഷമം മൂലം പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ്.
പ്ലസ് ടു വിദ്യാര്‍ഥിയായ കണ്ടിലപ്പാറ സ്വദേശി അഖിലയാണ് മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെയാണ് അഖിലയെ വീട്ടില്‍ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലല്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു