Image

ന്യൂയോർക്ക് കോൺസുലേറ്റിൽ ഇന്ത്യൻ മുസ്ലീം കമ്മ്യൂണിറ്റി ഈദ് ആഘോഷിച്ചു

Published on 23 April, 2024
ന്യൂയോർക്ക് കോൺസുലേറ്റിൽ ഇന്ത്യൻ മുസ്ലീം കമ്മ്യൂണിറ്റി ഈദ് ആഘോഷിച്ചു

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് -ന്യൂജേഴ്‌സി-കണക്ടികട്ട് എന്നീ സ്റ്റേറ്റുകളിലെ ഇന്ത്യൻ മുസ്ലീം കമ്മ്യൂണിറ്റി (IMC)   2024 ഏപ്രിൽ 21 ന് നടത്തിയ ഈദ് ആഘോഷങ്ങൾക്ക്  ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (CGI) ആതിഥേയത്വം വഹിച്ചു. പ്രസ്തുത സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്‌ലിം മതവിശ്വാസികളുടെ ഐക്യവും ശക്തിയും പ്രകടിപ്പിക്കുന്ന വേദിയായിരുന്നു ഇത്.

സുമയ്യ അഹമ്മദിൻ്റെ ഖുർആൻ പാരായണത്തോടും വിവർത്തനത്തോടും കൂടിയായിരുന്നു പരിപാടി ആരംഭിച്ചത്.  ന്യൂയോർക്കിലെ ആക്ടിംഗ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ  ഡോ. വരുൺ ജെഫ് സമ്മേളനത്തെ സ്വാഗതം ചെയ്‌തുസംസാരിച്ചു. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സംസ്‌കാരത്തിൻ്റെയും നാനാത്വത്തിൽ ഏകത്വത്തിൻ്റെയും പ്രതിഫലനമായാണ് ഈദ് ആഘോഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും  ന്യൂയോർക്കും പങ്കിടുന്ന മൂല്യമായ വൈവിധ്യം ആഘോഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ  വീഡിയോ സന്ദേശത്തിലൂടെ തൻ്റെ ഹൃദയംഗമമായ ആശംസകൾ അറിയിച്ചു. ഭിന്നിപ്പും മതാന്ധതയും മുഖമുദ്രയാക്കിയ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സ്നേഹവും വിശ്വാസവും ആശ്വാസം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി വുമൺ ജെനിഫർ രാജ്കുമാർ, മുസ്ലീം സമുദായവുമായുള്ള ആഴത്തിലുള്ള ബന്ധവും അതിനെ ശാക്തീകരിക്കാനുള്ള  ശ്രമങ്ങളും പങ്കുവെച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് ഇവർ. പബ്ലിക് സ്കൂളുകളിൽ ഹലാൽ ഭക്ഷണ ഓപ്ഷനുകൾ വിപുലീകരിക്കുക, ന്യൂയോർക്ക് നഗരത്തിൽ മുസ്ലീം പ്രാർത്ഥനയ്ക്കുള്ള അലവൻസ് ഉറപ്പാക്കുക തുടങ്ങിയ സംരംഭങ്ങൾ അവർ എടുത്തുപറഞ്ഞു.

ഐ എം സി  യുടെ സ്ഥാപക അംഗം ഇല്യാസ്‌  ഖുറൈഷി അടക്കമുള്ളവരുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ന്യൂയോർക്ക് സ്റ്റേറ്റിന്റെ പ്രത്യേക സൈറ്റേഷൻ നൽകി ആദരിച്ചു.
 ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയിൽ ഈദ് ആഘോഷിക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിൽ സമൂഹത്തിൻ്റെ പിന്തുണയ്ക്ക് ഖുറൈഷി  നന്ദി പ്രകടിപ്പിച്ചു.
അമേരിക്കയിലെ 200 മില്യണിലധികം ഇന്ത്യൻ മുസ്ലീങ്ങളെയും ഇന്ത്യൻ അമേരിക്കൻ മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ജോൺ ലിയു, ഇന്ത്യയിലെ ഗണ്യമായ മുസ്ലീം ജനസംഖ്യയെയും ന്യൂയോർക്കിലെ അഭിവൃദ്ധി പ്രാപിക്കുന്ന ഇന്ത്യൻ അമേരിക്കൻ സമൂഹത്തെക്കുറിച്ചും വാചാലനായി. ഐക്യത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. .

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കിടയിലുള്ള  സാഹോദര്യം, ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്ന ഈദിൻ്റെ പ്രതീകാത്മക പ്രാധാന്യം കൗൺസിൽമാൻ യൂസഫ് സലാം എടുത്തുപറഞ്ഞു. ഡെപ്യൂട്ടി പബ്ലിക് അഡ്വക്കേറ്റ് കാഷിഫ് ഹുസൈൻ ക്ഷണത്തിന് നന്ദി രേഖപ്പെടുത്തി.

ആഘോഷത്തെ പിന്തുണച്ചുകൊണ്ട്  ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലിന്റെയും ന്യൂയോർക്ക് സ്റ്റേറ്റിലെ ഏഷ്യൻ അമേരിക്കൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ സിബു നായർ ഉൾപ്പെടെയുള്ള വിവിധ കമ്മ്യൂണിറ്റി നേതാക്കളുടെയും സന്ദേശങ്ങളും  ലഭിച്ചു. ഈദിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിശദീകരണങ്ങൾ, ഗസൽ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ ആഘോഷങ്ങളിൽ ഉണ്ടായിരുന്നു. ഇന്ത്യൻ മുസ്ലീം സമൂഹത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന പ്രകടനങ്ങൾ, പരമ്പരാഗത ഡ്രമ്മിംഗ്, സ്റ്റാൻഡ്-അപ്പ് കോമഡി എന്നിവ ആയിരുന്നു ഹൈലൈറ്റ്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ നടന്ന ഇന്ത്യൻ മുസ്ലീം കമ്മ്യൂണിറ്റിയുടെ ഈദ് ആഘോഷങ്ങൾ സമൂഹത്തിൻ്റെ ദൃഢത, ഐക്യം, പ്രതിബദ്ധത എന്നിവയുടെ തെളിവായി വർത്തിച്ചു. 

ന്യൂയോർക്ക് കോൺസുലേറ്റിൽ ഇന്ത്യൻ മുസ്ലീം കമ്മ്യൂണിറ്റി ഈദ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക