Image

കൗൺസിലിൽ വധഭീഷണി മുഴക്കിയ റിധി പട്ടേലിനെ ജാമ്യത്തിൽ വിട്ടു (പിപിഎം) 

Published on 24 April, 2024
കൗൺസിലിൽ വധഭീഷണി മുഴക്കിയ റിധി പട്ടേലിനെ ജാമ്യത്തിൽ വിട്ടു (പിപിഎം) 

കലിഫോർണിയയിലെ ബേക്കേഴ്‌സ്ഫീൽഡ് സിറ്റി കൗൺസിലിൽ വധ ഭീഷണി ഉയർത്തിയതിനു അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ അമേരിക്കൻ ആക്ടിവിസ്റ് റിധി പട്ടേലിനെ കേൺ കൗണ്ടി സുപ്പീരിയർ കോടതി ജാമ്യത്തിൽ വിട്ടു. ജഡ്‌ജ്‌ ഡേവിഡ് വുൾഫ് അവരുടെ ജാമ്യ സംഖ്യ $1 മില്യനിൽ നിന്നു പകുതിയാക്കി. 

പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട പട്ടേൽ (28) കൗൺസിലിലെ എട്ടു അംഗങ്ങളെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഭീകര വാദവും അധികൃതർക്ക് എതിരായ ഭീഷണിയും ഉൾപ്പെടെ 18 കുറ്റങ്ങൾ അവരുടെ മേൽ ചുമത്തി. 

പട്ടേലിന്റെ പാസ്പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്. അവർക്കു സംസ്ഥാനം വിട്ടു പോകാൻ അവകാശമില്ല. ജി പി എസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തെങ്കിലും മുൻകാല ക്രൈം റെക്കോർഡുകൾ ഇല്ലാത്തതിനാൽ കോടതി അത് അനുവദിക്കയായിരുന്നു. ആയുധങ്ങൾ കൈവശം വച്ചിട്ടില്ല എന്നതും പട്ടേലിനു തുണയായി. ഏപ്രിൽ 24നു പ്രാഥമിക വിചാരണ നടത്തും. 

ഗാസയിൽ വെടിനിർത്തലിനു കൗൺസിൽ നിർദേശിക്കണം എന്നു പട്ടേൽ ആവശ്യപ്പെട്ടിരുന്നു. 

Riddhi Patel gets bail 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക