Image

ടിക്ടോക് നിരോധിക്കുന്ന ബില്ലും ബൈഡന്റെ  മേശപ്പുറത്ത്; നിയമ പോരാട്ടം ഉറപ്പെന്നു കമ്പനി (പിപിഎം) 

Published on 24 April, 2024
ടിക്ടോക് നിരോധിക്കുന്ന ബില്ലും ബൈഡന്റെ  മേശപ്പുറത്ത്; നിയമ പോരാട്ടം ഉറപ്പെന്നു കമ്പനി (പിപിഎം) 

യുക്രൈൻ-ഇസ്രയേൽ സൈനിക സഹായ ബില്ലുകളോടൊപ്പം ടിക്ടോക് നിരോധിക്കുന്ന ബില്ലും പ്രസിഡന്റ് ജെപി ബൈഡൻ ഒപ്പുവച്ചാലുടൻ നിയമമാവും. ടിക് ടോക് ഉടമ ബൈറ്റ് ഡാൻസ് അവരുടെ ഓഹരികൾ 9 മാസത്തിനകം വിറ്റഴിച്ചില്ലെങ്കിൽ ആപ്പ് അമേരിക്കയിൽ നിരോധിക്കപ്പെടും എന്നു വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞ ദിവസം സെനറ്റും പാസാക്കി. വോട്ട്: 79--18. 

യുഎസിൽ 170 മില്യണിലധികം പേർ ഉപയോഗിക്കുന്ന ആപ് നിരോധിച്ചാൽ കോടതിയിൽ പോകുമെന്നാണ് ബൈറ്റ് ഡാൻസ് വക്താവ് മൈക്കൽ ബേക്കർമാൻ പറഞ്ഞിട്ടുള്ളത്. 

ചൈനയുമായുള്ള ബന്ധം മൂലം ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവരാൻ ഇരു പാർട്ടികളും സഹകരിച്ചു നീങ്ങിയത്. ഉപയോക്താക്കളുടെ ഡാറ്റ അടിച്ചു മാറ്റാൻ ചൈന ബൈറ്റ് ഡാൻസിനെ പ്രേരിപ്പിക്കും എന്നാണ് ആശങ്ക. ചൈനീസ് പ്രചാരണവും ഈ ഉപയോക്താക്കളുടെ കൈയ്യിൽ എത്തും. 

ഫസ്റ്റ് അമെൻഡ്മെന്റിൽ ഊന്നിയാവും ടിക് ടോക്കിന്റെ കേസ് എന്നു കരുതുന്നു. ഓഹരി കൈമാറുന്നത് ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനു തുല്യമാണെന്ന് അവർ വാദിക്കും. കാരണം, പുതിയ ഉടമ ടിക്ടോക്കിന്റെ നയങ്ങളിൽ മാറ്റം വരുത്താം.

TikTok to challenge ban 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക