പത്തനംതിട്ടയിലെ പോളിംഗ് ഓഫീസര്‍മാരില്‍ ഭൂരിഭാഗവും ഇടത് അനുകൂലികളാണെന്നും ഇവരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടനകള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
പോളിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ ആളുകളായതിനാല്‍ അവിടെ കള്ളവോട്ട് ചെയ്യാമെന്നും പ്രചാരണം നടത്തുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോരുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.