Image

മോളി മാത്യുവിന്റെ (മോളി കൊച്ചമ്മ) സംസ്‌കാരം  ഏപ്രില്‍ 27  ശനിയാഴ്ച

ജിനേഷ് തമ്പി Published on 25 April, 2024
മോളി മാത്യുവിന്റെ (മോളി കൊച്ചമ്മ) സംസ്‌കാരം  ഏപ്രില്‍ 27  ശനിയാഴ്ച

ന്യൂജേഴ്സി : ന്യൂജേഴ്‌സിയില്‍ അന്തരിച്ച  മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്സ്  ദേവാലയ വികാരി റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ  മോളി മാത്യുവിന്റെ (മോളി കൊച്ചമ്മ -64) സംസ്‌കാരം ഏപ്രില്‍ 27  ശനിയാഴ്ച നടത്തപ്പെടും.

മോളി കൊച്ചമ്മ 1959 ജൂലൈ 27ന് കടമ്പനാട് പുത്തന്‍വീട്ടില്‍ പരേതനായ  ശ്രീ കെ.ജി. തോമസ്, പരേതയായ ശ്രീമതി ചിന്നമ്മ തോമസ് എന്നിവരുടെ മകളായി ജനിച്ചു. തോമസ് അലക്സാണ്ടര്‍, പരേതനായ ജോര്‍ജ് തോമസ്, ജെയിംസ് തോമസ്, സൂസമ്മ തോമസ്, സാമുവല്‍ തോമസ്, റോയ് തോമസ് എന്നിവരാണ് സഹോദരങ്ങള്‍.

മോളി കൊച്ചമ്മ അര്‍പ്പണബോധമുള്ള ഭാര്യയും, അമ്മയും, മുത്തശ്ശിയുമായിരുന്നു. 1979 ഏപ്രില്‍ 22-ന് അഭിവന്ദ്യ സക്കറിയ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ കാര്‍മീകത്വത്തില്‍ കേരളത്തിലെ അടൂര്‍ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ചായിരുന്നു റവ.ഫാ. ഡോ. ബാബു കെ മാത്യു മായുള്ള വിവാഹം.  

1983-ല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറി.  മക്കളായ റോബിന്‍ മാത്യു, ഡോ ജെയ്‌സണ്‍  മാത്യു, കെവിന്‍ മാത്യു, മരുമക്കളായ മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റല്‍ മാത്യു, കൊച്ചുമക്കള്‍ ജാക്‌സണ്‍,പെനിലോപ്പ്, സൊയി, സിലാസ്  എന്നിവര്‍ക്ക് സ്‌നേഹനിധിയായ അമ്മയും, മുത്തശ്ശിയുമായിരുന്നു.

ചുറ്റുമുള്ളവരുടെ ജീവിതത്തില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച കൊച്ചമ്മ ബാബു അച്ഛന്റെ ജീവിത വഴികളിലെ ഉയര്‍ച്ച താഴ്ചകളില്‍ തന്റെ ഭര്‍ത്താവിനൊപ്പം നിന്നു, അദ്ദേഹത്തിന് പ്രചോദനവും, പിന്തുണയും നല്‍കി.

തന്റെ കുടുംബത്തോടുള്ള അചഞ്ചലമായ സമര്‍പ്പണമായിരുന്നു കൊച്ചമ്മയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമുദ്ര. കുട്ടികള്‍  അഭിമാനവും സന്തോഷവുമായിരുന്നു. പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും നിശബ്ദമായി പരിപോഷിപ്പിച്ച പരേതയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും, വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി.

പൊതുദര്‍ശനം:  ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9  മണി വരെ സൈന്റ്‌റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (497, Godwin Avenue , Midland Park , NJ 07432 )  ക്രമീകരിച്ചിരിക്കുന്നു.

സംസ്‌കാരം: ഏപ്രില്‍  27 ശനിയാഴ്ച  രാവിലെ 9 മണി മുതല്‍ 10 : 30  വരെ പൊതുദര്‍ശനത്തിനു ശേഷം, 10 : 30 നു സംസ്‌കാര ശുശ്രൂഷ, അതേത്തുടര്‍ന്ന് വെസ്റ്റ് വുഡ്  സെമിത്തേരിയില്‍ (23 , Kinderkamack Road , West wood, New Jersey  ) സംസ്‌കാരം നടത്തുന്നതായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്  ഓര്‍ത്തഡോക് സ്  ദേവാലയ സെക്രട്ടറി  ജെറീഷ് വര്‍ഗീസ് (201 621 1003 ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക