Image

ഡാളസില്‍ വെടിവെപ്പ്: 2 സ്ത്രീകള്‍ കൊല്ലപ്പെട്ടു, പ്രതിയായ സ്ത്രീ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 25 April, 2024
ഡാളസില്‍ വെടിവെപ്പ്: 2 സ്ത്രീകള്‍ കൊല്ലപ്പെട്ടു, പ്രതിയായ സ്ത്രീ അറസ്റ്റില്‍

ഡാളസ്: ചൊവ്വാഴ്ച ഡാളസ്  ഫെയര്‍ പാര്‍ക്കിന് സമീപം ഉണ്ടായ  വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു.
സൗത്ത് ബൊളിവാര്‍ഡിലെ 3000 ബ്ലോക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍   ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഡാലസ് പോലീസ് പറഞ്ഞു.

17 വയസ്സുള്ള ഡ്രെനേഷ്യ വില്ലിസ്, 40 വയസ്സുള്ള ലനേഷായ പിങ്കാര്‍ഡ് എന്നീ രണ്ട് സ്ത്രീകളെ വെടിയേറ്റ മുറിവുകളോടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

65 കാരിയായ  ഡോറിസ് വാക്കറാണ് വില്ലിസിനേയും പിന്‍കാര്‍ഡിനേയും വെടിവെച്ചത്. കൊലപാതകക്കുറ്റം ചുമത്തി വാക്കറെ അറസ്റ്റ് ചെയ്യുകയും ഡാളസ് കൗണ്ടി ജയിലില്‍ അടയ്ക്കുകയും ചെയ്തു. അവരുടെ ബോണ്ട് $500,000 ആയി നിശ്ചയിച്ചിരിക്കുന്നു.

പ്രതികളും കൊല്ലപ്പെട്ടവരും  പരസ്പരം അറിയാവുന്നവരാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക