Image

യു എസില്‍ നിന്നെത്തിയ വ്ലോഗര്‍ ദമ്പതികള്‍ക്ക് നേരെ തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം : പരാതി

Published on 25 April, 2024
 യു എസില്‍ നിന്നെത്തിയ  വ്ലോഗര്‍ ദമ്പതികള്‍ക്ക് നേരെ   തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം :  പരാതി

തൃശൂര്‍:  യുഎസില്‍ നിന്നെത്തിയ വ്‌ളോഗര്‍ ദമ്ബതികള്‍ക്കു നേരെ തൃശൂര്‍ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ച്  ഇന്‍സ്റ്റഗ്രാമില്‍ യാത്രാവിവരണം പോസ്റ്റ് ചെയ്യുന്ന മകന്‍സി, കീനന്‍ ദമ്ബതികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. അമേരിക്കക്കാരിയായ  മകന്‍സിയും ബ്രിട്ടീഷുകാരനായ കീനനും വീഡിയോ ദൃശ്യങ്ങള്‍ സഹിതം തങ്ങള്‍ക്കു നേരിട്ട ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പൂരനഗരിയില്‍ കണ്ടുമുട്ടിയ ഒരാളോട് പൂരക്കാഴ്ചകള്‍ ചോദിച്ചറിഞ്ഞു വീഡിയോയില്‍ പകര്‍ത്തുന്നതിനിടെ മകന്‍സിയെ അയാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മകന്‍സി അസ്വസ്ഥയായി കുതറി മാറുന്നതും കാണാം. അതേ വീഡിയോയില്‍ കീനനും തനിക്കു നേരിട്ട ദുരനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സുള്ള ഒരാള്‍ തന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായാണു കീനന്‍ പറയുന്നത്.

പൂരത്തിനു മുന്‍പു കേരളത്തിലെത്തിയ മകന്‍സിയും കീനനും കേരളം പൂര്‍ണമായും സ്ത്രീ സൗഹൃദമാണെന്നു വിവരിച്ചുകൊണ്ടു നേരത്തേ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിനു പിന്നാലെയായിരുന്നു മകന്‍സിയുടെ വീഡിയോ.

ജാര്‍ഖണ്ഡിലെ സംഭവം ഇന്‍ഡ്യയുടെ പൊതുചിത്രമല്ലെന്നും ഞങ്ങളിപ്പോള്‍ കേരളത്തിലാണുള്ളതെന്നും ഇവിടം വളരെ സുരക്ഷിതമായി അനുഭവപ്പെടുന്നു എന്നുമായിരുന്നു മകന്‍സിയുടെ വീഡിയോ. ഇതു പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളിലാണ് അവര്‍ക്കും ദുരനുഭവം നേരിട്ടത്.

എന്നാല്‍ വീഡിയോ ദൃശ്യം പ്രചരിക്കുന്നതറിഞ്ഞുവെന്നും ഇതുസംബന്ധിച്ച്‌ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. 

Join WhatsApp News
Jayan varghese 2024-04-26 01:41:00
മിനുത്ത മൃദുലതയല്ല, കനത്ത കാടത്തമാണ് ലൈംഗികത. Jayan varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക