മസ്കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 3 പേരാണ് മരിച്ചത്.
തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ ഷേര്‍ലി ജാസ്മിന്, മാളു മാത്യു എന്നീ നഴ്സുമാര്‍ ചികിത്സയില്‍ കഴിയുകയാണ്.