Image

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

Published on 25 April, 2024
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. കോണ്‍ഗ്രസ് നല്‍കിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. ഏപ്രില്‍29 ന് രാവിലെ 11 മണിക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്‍ക്ക് വീതിച്ചു നല്‍കുമെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയത്.

അതേസമയം രാഹുല്‍ ഗാന്ധിക്കും കേരളത്തിലടക്കം വെച്ച് നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. 

Join WhatsApp News
ഇന്ത്യൻ പൗരൻ 2024-04-25 19:24:23
വിവരമോ ഇല്ല, വാ തുറന്നാൽ വിവരക്കേടും തള്ളലും ജനങ്ങളെ തമ്മിൽ തല്ലിക്കലും. ഒരു പ്രധാന മന്ത്രി ആകാനുള്ള യോഗ്യത!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക