തൃശൂർ: തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു.നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130-ാം നമ്ബർ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധീഖാണ്(63) മരിച്ചത്.
കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്ബർ 16ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റും കുഴഞ്ഞിവീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് മരിച്ചത്. ആലപ്പുഴയില്‍ വോട്ട് കഴിഞ്ഞുപോയ വയോധികനും മരിച്ചു. ആലപ്പുഴ കാക്കാഴം തെക്ക്മുറി സോമരാജൻ ആണ് മരിച്ചത്.