Image

സുദീപ് നായര്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി   മത്സരിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 26 April, 2024
സുദീപ് നായര്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി   മത്സരിക്കുന്നു

ന്യൂ യോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ  കമ്മിറ്റിയിലേക്ക്   എസ്റ്റേണിലെ  സാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറസാനിദ്യവും   IT പ്രൊഫഷണലുമായ    സുദീപ് നായർ മത്സരിക്കുന്നു.

മികച്ച പ്രസംഗികൻ ,    മത-സാംസ്‌കാരിക -രാഷ്ട്രീയ പ്രവർത്തകൻ  ,സംഘടനാ പ്രവർത്തകൻ  തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസാൽവേനിയക്കാരുടെ   അഭിമാനമായ സുദീപ് നായർ . ജോലിയിൽ ആയാലും സാമൂഹ്യ പ്രവർത്തനത്തിൽ ആയാലും ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകൻ കൂടിയാണ്  .  21 വർഷമായി IT ഫീൽഡിൽ ജോലിചെയ്യുന്ന  സുദീപ്‌  ഐ.ടി. മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്, ഇപ്പോൾ ഒരു IT കമ്പനിയുടെ ഡയറക്ടർ ഓഫ് എഞ്ചിനീയറിംഗ് എന്ന തസ്തികയിൽ ജോലി ചെയുന്നു.

2010 ൽ  പെൻസൽവേനിയയിലെ എസ്റ്റേണിൽ  താമസമാക്കിയ അദ്ദേഹം അന്നുമുതൽ എസ്റ്റേണിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറസാനിദ്യമാണ്. എസ്റ്റേൺ മലയാളീ അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കുകയും പല മേജർ സംഘടനകളിലും ലീഗൽ അഫേഴ്‌സിൽ പ്രവർത്തിച്ചിട്ടുള്ള സുദിപ് ലീഗൽ  ഇമിഗ്രേഷൻ കര്യങ്ങളിൽ പാണ്ഡിത്യം ഉള്ള  വ്യക്തിയും ആണ് . ലീഗൽ ഇമിഗ്രേഷൻ ഫെഡറേഷന്റെ     ജോയിന്റ് സെക്രട്ടറി ആയി 2020 മുതൽ 2022 വരെയും പ്രവർത്തിച്ചിരുന്നു  . ലീഗൽ സഹായങ്ങൾ സമൂഹത്തിലെ താഴെക്കിടയിൽ  എത്തിക്കാൻ സെമിനാറുകളും സൂം മീറ്റിങ്ങുകളും നിരന്തരം   നടത്തി ലീഗൽ സഹായങ്ങൾ സമൂഹത്തിന് നൽകുകയും ചെയ്യുന്നു.

എസ്റ്റേൺ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയിരുന്ന  സുദീപ് , പ്രസിഡന്റ് ആയിരുന്ന സമയത്തു വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുകയും  ചെയ്തു. ഈ സമയത്തു  സ്റ്റേജ് ഷോ നടത്തി ലാഭം ഉണ്ടാക്കി അത് ചാരിറ്റി പ്രവർത്തനത്തിന് നൽകുവാനും സുദിപിന്   കഴിഞ്ഞു . ഈസ്റ്റേൺ മലയാളീ അസോസിയേഷന്റെ കഴിഞ്ഞ വർഷത്തെ ഓണാഘോഷം അവസ്മരണീയമാക്കാൻ സുദിപിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഡാൻസും , നാടൻ കലകളും , സ്റ്റേജ് ഷോയും എക്കെയായി പതിനാല് മണിക്കൂർ നീണ്ടുനിന്ന ഓണാഘോഷം സംഘടിപ്പിച്ചു ചരിത്രത്തിന്റെ ഭാഗമായി.  കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിയ കലോത്സവം കുട്ടികളുടെ പാർട്ടിസിപാഷൻ കൊണ്ടും നടത്തിപ്പിന്റെ മികവുകൊണ്ടും ചരിത്രത്തിൽ എഴുതി ചേർക്കേണ്ട ഒന്നാക്കാനും സുദിപിന് കഴിഞ്ഞു.

തിരുവന്തപുരം സ്വദേശിയായ അദ്ദേഹം  കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും  എൻജിനിയറിങ് ബിരുദം നേടിയത്. ഭാര്യ  രെഞ്ചു ,കുട്ടികൾ ശ്രേയ , ശ്രീനന്ദ്  എന്നിവരുമൊത്തു   എസ്റ്റണിൽ ആണ് താമസം.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, സുദീപിന്റെ    മത്സരം  യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.പെൻസിൽവേനിയ    ഏരിയയിൽ നിന്നുള്ള എല്ലാവരും സുദീപിനെ    ഒരേ സ്വരത്തിൽ പിന്തുണക്കുന്നു .  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടുന്നത്  ഉണ്ട് . ഫൊക്കാനയിൽ    ചരിത്രം തിരുത്തികുറിച്ചു  പുതിയ ഒരു ചരിത്രം എഴുതുവാൻ യുവാക്കളുടെ ഒരു നിര തന്നെ  തന്നെ മുൻപോട്ട്  വരുന്ന കാഴ്ചയാണ് കാണുന്നത്.

യുവ തലമുറയെ അംഗീകരിക്കുകയും   അനുഭവസമ്പത്തും , കഴിവുമുള്ള  ചെറുപ്പക്കാരെ   മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ  സുദീപിന്റെ   മത്സരം യുവ തലമുറക്ക്     കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. പെൻസാൽവേനിയയിൽ    നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സുദീപിന്റെ മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ ,    മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ,  ഹണി ജോസഫ് , അലൻ കൊച്ചൂസ്റീ, റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി  സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി,ആസ്റ്റർ ജോർജ്  ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ    എന്നിവർ  സുദീപ് നായർക്ക്  വിജയാശംസകൾ നേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക