Image

വെഡ്ഡിങ് ഗൗണില്‍ അടിമുടി മാറ്റം വരുത്തി: സ്റ്റെലിഷ് ലുക്കില്‍ സാമന്ത

Published on 26 April, 2024
വെഡ്ഡിങ് ഗൗണില്‍ അടിമുടി മാറ്റം വരുത്തി: സ്റ്റെലിഷ് ലുക്കില്‍  സാമന്ത

 എല്ലേ സസ്റ്റെയ്നബിലിറ്റി അവാർഡ് നിശയ്ക്ക് സ്റ്റെലിഷ് ലുക്കില്‍ സ്ട്രാപ്ലെസ് ബ്ലാക്ക് ഗൗണിലാണ് സാമന്ത എത്തിയത്.

2017 ല്‍ വിവാഹ ദിനത്തില്‍ സാമന്ത ധരിച്ച ഗൗണായിരുന്നു ഇത്. ഗൗണില്‍ അടിമുടി മാറ്റം വരുത്തിയാണ് സാമന്ത ഫാഷൻ ലോകത്തെ ഞെട്ടിച്ചത്.

നാഗചൈതന്യയുമായുള്ള വിവാഹ വേളയില്‍ ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങുകള്‍ക്ക് സാമന്ത ധരിച്ചത് വൈറ്റ് ഓഫ് ഷോള്‍ഡർ ഗൗണായിരുന്നു. ഡിസൈനർ ക്രെഷ ബജാജ് ആയിരുന്നു ഈ മനോഹര ഗൗണ്‍ ഡിസൈൻ ചെയ്തത്. സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും ക്രെഷയാണ്. പുതിയ രൂപത്തില്‍ മാറ്റം വരുത്തിയ ബ്ലാക്ക് ഗൗണ്‍ ധരിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങള്‍ സാമന്ത ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഗൗണിന്റെ മേക്ക്‌ഓവർ പ്രോസസിന്റെ വീഡിയോ ഡിസൈനർ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക