Image

ഡ്രൈവിങ് ലൈസന്‍സിന് കൈക്കൂലി; കുവൈറ്റില്‍ എട്ട് പ്രവാസികള്‍ക്ക് നാല് വര്‍ഷം തടവ്

Published on 26 April, 2024
ഡ്രൈവിങ് ലൈസന്‍സിന് കൈക്കൂലി; കുവൈറ്റില്‍ എട്ട് പ്രവാസികള്‍ക്ക് നാല് വര്‍ഷം തടവ്

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയ കേസില്‍ എട്ട് പ്രവാസികള്‍ക്ക് നാല് വര്‍ഷം തടവ്. കുവൈത്ത് മേല്‍ കോടതിയുടേതാണ് വിധി. തടവ് കാലാവധിക്കു ശേഷം ഇവരെ നാട് കടത്തും. ( Kuwait MoI official and 8 expats get 4 years in driving license fraud case )

കൈക്കൂലി വാങ്ങി ഇവര്‍ക്ക് വേണ്ട ഒത്താശ നല്‍കിയ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് കോടതി തടവും പിഴയും വിധിച്ചു. ജഹറ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിലെ ലൈസന്‍സിങ് വിഭാഗം മേധാവിയായ കേണലിനാണ് ശിക്ഷ. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് കൈക്കൂലി നല്‍കി ലൈസന്‍സ് ലഭ്യമാക്കിയെന്നാണ് കേസ്. കേണലിനെതിരെ കൈക്കൂലി, പൊതു പണം അപഹരിക്കല്‍, ചുമതലയില്‍ വീഴ്ച്ച എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്. കേണലിനെ ചുമതലയില്‍ നിന്ന് പിരിച്ചുവിട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക