Image

ആദ്യ വോട്ടിംഗ് അനുഭവം പങ്കുവച്ച്‌ മീനാക്ഷി അനൂപ്

Published on 26 April, 2024
ആദ്യ വോട്ടിംഗ് അനുഭവം പങ്കുവച്ച്‌ മീനാക്ഷി അനൂപ്

ലയാളികളുടെ പ്രിയ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് വളരെപ്പെട്ടന്ന് കീഴടക്കാൻ മീനാക്ഷിക്ക് സാധിച്ചിരുന്നു.

സമൂഹമാദ്ധ്യമങ്ങളിലും വളരെ സജീവമാണ് താരം. ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷമാണ് ഇപ്പോള്‍ ആരാധകരുമായി മീനാക്ഷി പങ്കുവച്ചിരിക്കുന്നത്.

" കഴിഞ്ഞ ഒക്ടോബറിലാണ് എനിക്ക് 18 വയസ് തികഞ്ഞത്. ഇതിനുപിന്നാലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ സാധിച്ചതില്‍ അഭിമാനവും സന്തോഷവും തോന്നുന്നു. ആദ്യ വോട്ടിംഗ് മികച്ച അനുഭവമാണ്. ഇത് എല്ലാവർക്കും ലഭിക്കുന്ന ഒരു അവസരമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാൻ സാധിച്ചതില്‍ അഭിമാനമുണ്ട്."- മീനാക്ഷി പറഞ്ഞു.

പട്യാലിമറ്റം എല്‍പി സ്‌കൂളില്‍ എത്തിയാണ് മീനാക്ഷി അനൂപ് സമ്മതിദായക അവകാശം വിനിയോഗിച്ചത്. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനുള്ള സ്ലിപ്പിന്റെ ചിത്രം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. " ഇവിടെ ഇനി ആര് ഭരിക്കണമെന്ന് ഞാൻ കൂടി തീരുമാനിക്കും" എന്നായിരുന്നു താരം കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക