Image

'ഹെല്‍പ്പിങ് ഹാന്‍ഡ്‌സ്' പദ്ധതിയിലൂടെ മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ തോമസ് ടി ഉമ്മന്റെ ടീം ഫോമാ

എ.എസ് ശ്രീകുമാര്‍ Published on 26 April, 2024
'ഹെല്‍പ്പിങ് ഹാന്‍ഡ്‌സ്' പദ്ധതിയിലൂടെ മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ തോമസ് ടി ഉമ്മന്റെ ടീം ഫോമാ

ന്യൂയോര്‍ക്ക്: അശരണരുടെയും ആലംബഹീനരുടെയും ആവശ്യമറിഞ്ഞ് അടിയന്തിര സഹായമെത്തിക്കുന്ന, കൈയ്യൊപ്പ് ചാര്‍ത്തിയ 'ഹെല്‍പ്പിങ് ഹാന്‍ഡ്‌സ്', മില്യണ്‍ ഡോളറിന്റെ അതിവിപുലമായ ജീവകാരുണ്യ പദ്ധതിയാക്കി മാറ്റാന്‍ തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം ഫോമാ സ്വപ്നതുല്യമായ കര്‍മപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. അമേരിക്കന്‍ മലയാളികളുടെയും ഫോമായുടെ അംഗസംഘടനകളുടെയും പൂര്‍ണ പിന്തുണടോടെ വിജത്തിലേയ്ക്ക് കുതിക്കുന്ന ടീം ഫോമായുടെ കര്‍മപദ്ധതികളിലൊന്നാണിത്.

പദ്ധതിയില്‍ പതിനായിരം അംഗങ്ങളെ ചേര്‍ത്ത് ഓരോരുത്തരില്‍ നിന്നും 100 ഡോളര്‍വീതം സമാഹരിച്ചുകൊണ്ടാണ് മില്യണ്‍ ഡോളര്‍ ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് പദ്ധതി നടപ്പാക്കുന്നതെന്ന് ഫോമായുടെ 2024-26 ഭരണസമിതിയുടെ പ്രസിഡന്റായി ജനവിധി തേടുന്ന തോമസ് ടി ഉമ്മന്‍ പറഞ്ഞു. ''നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങളേ ഞാന്‍ പറയുകയുള്ളു. ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ യഥാസമയം നിര്‍വഹിക്കുകയും ചെയ്യും...'' മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ഫോമായെ മില്യണ്‍ ഡോളര്‍ വരുമാനമുള്ള പ്രസ്ഥാനമാക്കിമാറ്റിയ അദ്ദേഹം വ്യക്തമാക്കി. ഓ.സി.ഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചതുള്‍പ്പെടെയുള്ള പ്രവര്‍ത്തന മികവ് അദ്ദേഹത്തിന്റെ വാഗ്ദാനപാലനത്തിന് തെളിവാണ്.

ഭാവനാപൂര്‍ണമായ നിരവധി കര്‍മ്മ പരിപാടികളാണ് ടീം ഫോമാ അമേരിക്കന്‍ മലയാളികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് അമേരിക്കന്‍ മലയാളി വനിതാ സംരംഭകരെയും അണിനിരത്തിക്കൊണ്ടുള്ള ആഗോള വനിതാ സംഗമം, ഡ്യുവല്‍ സിറ്റിസണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായുള്ള കൂടിക്കാഴ്ച, അമേരിക്കയിലെ ഭരണസിരാ കേന്ദ്രങ്ങളിലേയ്ക്ക് യുവജനങ്ങളെ കൂടുതലായി എത്തിക്കുന്നതിനുള്ള ഇന്റേണ്‍ഷിപ്പ്, ഫോമായെ ആഗോള തലത്തില്‍ അറിയപ്പെടുന്ന സംഘടനയാക്കി മാറ്റുവാനുള്ള ഫോമാ ഗ്ലോബല്‍ ഇനിഷ്യേറ്റീവ്, അംഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുവേണ്ടിയുള്ള ടൗണ്‍ മീറ്റിങ്ങുകള്‍ തുടങ്ങിയ നിരവധി നയപരിപാടികളാണ് ടീം ഫോമാ ആവിഷ്‌കരിക്കുന്നത്.

പ്രഖ്യാപിക്കുന്ന പദ്ധതികളും പരിപാടികളും സമയബന്ധിതമായി ഭരണ കാലാവധിക്കുള്ളില്‍ നടപ്പിലാക്കുക എന്നതാണ് ഫോമാ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോമസ് ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് വിജയത്തിലേക്ക് കുതിക്കുന്ന തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം ഫോമായ്ക്ക് വിവിധ റീജിയനുകളില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നത്. പുതിയ ഭരണസമിതിയിലേക്ക് ജനവിധി തേടുന്ന ടീം ഫോമാ അംഗങ്ങള്‍ എല്ലാവരും റീജിയനുകളുടെ ഓഫീസുകളും ഭാരവാഹികളെയും സന്ദര്‍ശിച്ച് തങ്ങളുടെ വ്യക്തമായ നയപരിപാടികള്‍ വിശദീകരിച്ചുകൊണ്ടാണ് മുന്നേറുന്നത്.

ഫോമായുടെ തുടക്കം മുതല്‍ സംഘടനയുടെ അഭിവൃദ്ധിക്കു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍  തോമസ് ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഏറെ സ്വീകാര്യതയുണ്ട്. കൂടാതെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ടീം ഫോമാ പാനലില്‍ മല്‍സരിക്കുന്നവര്‍ ജനസമ്മതരും സംഘടനാ പ്രവര്‍ത്തനത്തിലും മറ്റും അനുഭവ സമ്പത്തുള്ളവരുമാണ്. ഫോമായെ നയിക്കാന്‍ കെല്‍പ്പുള്ള ഏറ്റവും മികച്ച ടീമാണിതെന്ന പൊതു അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ദീര്‍ഘ വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവും കൈമുതലായിട്ടുള്ള ടീം ഫോമായിലൂടെ സംഘടനയുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിയോടു കൂടി തുടരുമെന്നും അതോടൊപ്പം ജനപക്ഷമുഖമുള്ള  നൂതനമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും പാനല്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഊര്‍ജ്വസ്വലനായ സംഘടനാ നേതാവ് തോമസ് ടി ഉമ്മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുള്ള 'ടീം ഫോമാ' പാനലില്‍ സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂബ് ശ്രീധരന്‍ (ട്രഷറര്‍), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡി.ബി.എ (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

Join WhatsApp News
ഫോമൻ 2024-04-28 18:15:00
വാഗ്ദാനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ അത് കേട്ട് കയ്യടിക്കാൻ ഒരുകൂട്ടം അണികൾ വേണ്ടേ. ആദ്യം ഈ കൺവൻഷൻ വിജയിപ്പിക്കാൻ വേണ്ടിയുള്ള രജിസ്‌ട്രേഷൻ സംഘടിപ്പിക്കൂ. ഏർളി ബേർഡ് ഉടനെ പറന്നുപോകും
josecheripuram 2024-04-28 19:22:59
I have repeatedly insisted about people replying with fake names, why don't you have the guts to say who you are?
Foman 2024-04-28 20:33:39
അമേരിക്കയിലുള്ള ഒരു മലയാളിക്കും ഒരു പ്രയോജനവും ഇല്ലാത്ത പുളിച്ച കുറെ വാഗ്‌ദാനങ്ങൾ. ഇങ്ങനെ കുറച്ചു പാഴു വാഗ്‌ദാനങ്ങൾ കൊടുത്തു നേടിയതാണല്ലോ ഇപ്പോഴത്തെ ഫോമാ ടീമ്സ്. ഇപ്പോൾ പുണ്ടാക്കാന കൺവെൻഷനു ആളെപ്പിടിക്കാൻ ഏർലിബേർഡ് രെജിസ്ട്രേഷൻ നീട്ടി നീട്ടി കൈയും കാലും ഇട്ടടിച്ചു കുണ്ടിക്കു തീ പിടിച്ചമാതിരി ഓടിനടക്കുന്നു. പിന്നേയും തള്ളലോടു തള്ളൽ. എൻ്റെ പ്രീയ പ്രവാസികളെ ഈ തള്ളൽ കേട്ടു മൂന്നു ദിവസത്തെ വെള്ളമടിക്കു വേണ്ടി നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന പണം ഇവന്മാരുടെ പോക്കറ്റിൽ കൊണ്ടു നിക്ഷേപിക്കരുതേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക