Image

നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

Published on 28 April, 2024
നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

ഭോജ്പൂരി നടി അമൃത പാണ്ഡെയെ ബീഹാറിലെ ഭാഗല്‍പൂരില്‍ മരിച്ച നിലയില്‍. അവരുടെ അപ്പാർട്ട്മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ഇവർ നിഗൂഢമായ ഒരു സന്ദേശം വാട്സ് ആപ്പില്‍ സ്റ്റാറ്റസായി പങ്കുവച്ചിരുന്നു.

മുംബൈയില്‍ ഭർത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയത്. കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം. ശനിയാഴ്ച രാത്രിയാണ് സന്ദേശം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

ബന്ധുക്കളും പരിചയക്കാരും നടിക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്ന് അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇതിന് ചികിത്സ തേടിയിരുന്നതായും പറഞ്ഞു. പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അമൃതയുടെ കുടുംബമോ ഭർത്താവോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക