Image

പൊട്ടിച്ചിരിപ്പിക്കാൻ 'മന്ദാകിനി' എത്തുന്നു

Published on 28 April, 2024
പൊട്ടിച്ചിരിപ്പിക്കാൻ 'മന്ദാകിനി' എത്തുന്നു

ല്‍ത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തിറങ്ങി.

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്കർ തന്നെയാണ്. ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റർടെയ്നറാണ്. സംവിധായകൻ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആരോമല്‍ എന്ന കഥാപാത്രമായി അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്ബിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്ബിളി സുനില്‍, അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക