Image

കല്‍ക്കി വൈകും; റിലീസ് തീയതി മാറ്റി

Published on 28 April, 2024
കല്‍ക്കി  വൈകും; റിലീസ് തീയതി മാറ്റി

ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന 'കല്‍ക്കി 2898 എഡി'.

എന്നാലിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചിരിക്കുന്ന വിവരമാണ് അണിയറപ്രവർത്തകർ പങ്കുവക്കുന്നത്. ജൂണ്‍ 27-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം.

മെയ് ഒമ്ബതിന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. മഹാഭാരത കാലത്ത് നിന്നാണ് കഥ തുടങ്ങുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വമ്ബൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരുന്നു. അശ്വത്ഥാമാവിന്റെ വേഷത്തില്‍ അമിതാഭ് ബച്ചന്റെ ചിത്രമാണ് പോസ്റ്റിലറിലുണ്ടായിരുന്നത്.

ചിത്രത്തില്‍ വളരെ വ്യത്യസ്തമായ വേഷത്തിലാണ് പ്രഭാസ് എത്തുക. ദീപിക പദുകോണ്‍ ആണ് കല്‍ക്കിയിലെ നായിക. പ്രഭാസ് സൂപ്പർ ഹീറോയായി എത്തുന്ന ചിത്രത്തില്‍ കമല്‍ഹാസൻ, ദിഷാ പഠാനി, തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് കല്‍ക്കിയിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

സി അശ്വനി ദത്താണ് ചിത്രത്തിന്റെ നിർമാതാവ്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് കല്‍ക്കി നിർമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക