Image

ജാവദേക്കറെ കണ്ടകാര്യം വിശദീകരിച്ചിരുന്നു, ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇ.പിയോട് ആവശ്യപ്പെട്ടു: എം.വി ഗോവിന്ദന്‍

Published on 29 April, 2024
ജാവദേക്കറെ കണ്ടകാര്യം വിശദീകരിച്ചിരുന്നു,  ശോഭാ  സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇ.പിയോട് ആവശ്യപ്പെട്ടു: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും ഇ.പി- ജാവദേക്കര്‍ കൂടിക്കാഴ്ച തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷംചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാര്‍ട്ടിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. നേതാവിനെ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് നേരില്‍ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുള്‍പ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദര്‍ഭങ്ങളിലായി നേരില്‍ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോള്‍ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന് പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇ.പി ജയരാജനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക