Image

സാഹിത്യവേദി മെയ് 3-ന്, ഇടശ്ശേരിയുടെ പൂതപ്പാട്ട് ചര്‍ച്ച ചെയ്യുന്നു 

പ്രസന്നന്‍ പിള്ള Published on 29 April, 2024
സാഹിത്യവേദി മെയ് 3-ന്, ഇടശ്ശേരിയുടെ പൂതപ്പാട്ട് ചര്‍ച്ച ചെയ്യുന്നു 

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 3  വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.
 (Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990  
Meeting ID: 814 7525 9178)

മലയാളത്തില്‍ ഏറ്റവുമധികം ജനപ്രീതിനേടിയ കഥാകാവ്യമായിരിക്കാം ഇടശ്ശേരിയുടെ പൂതപ്പാട്ട്. 1963-ല്‍ എഴുതി എഴുപതുകൊല്ലംകൊണ്ട് വ്യാപകമായ പ്രചാരംനേടിയ ഈ കവിത സംഗീതാവിഷ്‌കാരങ്ങളായും നൃത്താവിഷ്‌കാരങ്ങളായും നാടകമായും പരിചയിച്ചിട്ടില്ലാത്ത മലയാളികള്‍ കുറയും. ഈ കൃതിയുടെ പ്രമേയപരവും ആഖ്യാനപരവുമായ സവിശേഷതകളെക്കുറിച്ചും ഇടശ്ശേരിയുടെ മറ്റു കവിതകളുമായി ഇതിനുള്ള ബന്ധത്തെക്കുറിച്ചും ആലോചിക്കാന്‍ ഒരു അവസരമാക്കാം ഈ ചര്‍ച്ച.

ചര്‍ച്ച നയിക്കുന്നത് തിരുവല്ല സ്വദേശിയായ രാജേഷ് ആര്‍. വര്‍മ്മയാണ്. ഇപ്പോള്‍ ഒറിഗണിലുള്ള പോര്‍ട്ട്‌ലന്‍ഡില്‍ ജീവിക്കുന്നു. കാമകൂടോപനിഷത്ത് എന്ന കഥാസമാഹാരവും (ഡി സി ബുക്‌സ്) ചുവന്ന ബാഡ്ജ് എന്ന നോവലും (ചിന്ത പബ്ലിഷേഴ്‌സ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവന്ന ബാഡ്ജ് ഫൊക്കാനാ നോവല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

ഏപ്രില്‍ മാസത്തിലെ സാഹിത്യവേദിയില്‍ അഖില്‍ പി ധര്‍മ്മജന്‍ എഴുതിയ റാം  c/o ആനന്ദി എന്ന നോവലിനെ ഷിജി അലക്‌സ് പരിചയപ്പെടുത്തി. നോവല്‍ ചര്‍ച്ച സാഹിത്യവേദി അംഗങ്ങള്‍ ഏറെ ആസ്വദിച്ചു. 

രാജേഷ് ആര്‍ വര്‍മ്മ

എല്ലാ സാഹിത്യ സ്‌നേഹികളേയും മെയ് മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

(പൂതപ്പാട്ട് വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ ചര്‍ച്ചയ്ക്കുമുമ്പ് യൂ റ്റിയൂബില്‍ ശ്രീ. വി. കെ. ശശിധരന്റെ ആലാപനം കേട്ടിട്ടുവന്നാല്‍ നന്നായിരിക്കും: https://youtu.be/RllpEYGp7r4?si=GdLUKlq23juKm-R3 )
     
കൂടുതല്‍ വിവരങ്ങള്‍ക്ക്:
 
രാജേഷ് ആര്‍ വര്‍മ്മ  503 889 6448
പ്രസന്നന്‍ പിള്ള  630 935 2990
ജോണ്‍ ഇലക്കാട്  773 282 4955


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക