Image

നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എബി ജെ. ജോസ് Published on 29 April, 2024
 നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം:  നിരാലംബരോട് കരുണ കാണിക്കാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങള്‍ക്കു സൗജന്യമായി അഭയമരുളുന്ന സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ  കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിനു സമീപം മൂന്നു നിലകളിലായി നിര്‍മ്മിച്ച സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ  കെട്ടിട സമുച്ചയം സാമൂഹ്യ പ്രവര്‍ത്തകരും ഒമാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരുമായ ടി കെ വിജയനും ഗീതാ വിജയനും ചേര്‍ന്നു നിര്‍വ്വഹിച്ചു.

നിഷ സ്‌നേഹക്കൂടിന്റെ അധ്യക്ഷത വഹിച്ചു.  സ്വാമി ശിവസ്വരൂപാനന്ദ, എല്‍ ഐ സി സീനിയര്‍ ഡിവിഷല്‍ മാനേജര്‍ കെ കെ ബിജുമോന്‍, ഡോ പുനലൂര്‍ സോമരാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ വൈശാഖ്,  ആനി മാമ്മന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി റ്റി സോമന്‍കുട്ടി,  വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സോണിയാ കുര്യന്‍, ഫാ അനില്‍, ഗിരീഷ് പി വി, ത്രേസ്യാമ്മ മാത്യു, സിബി കൊല്ലാട്ട്, ടി  നെയ്‌സിമോള്‍, അഡ്വ കെ എ ഹസ്സന്‍, ജോര്‍ജ് തോമസ് മുണ്ടയ്ക്കല്‍, റഹിം ഒലവക്കോട്, സലിം ജി, അഡ്വ സജയന്‍ ജേക്കബ്, രാജീവ് നെല്ലിക്കുന്നേല്‍, അനുരാജ് ബി കെ, എബി ജെ ജോസ്, സാംജി പഴേപറമ്പില്‍, ലിബി ഫിലിപ്പ്, ആര്‍ പുരുഷോത്തമന്‍, കോറിയോഗ്രാഫര്‍ പ്രിജിന്‍ പ്രതാപ് എന്നിവര്‍ പ്രസംഗിച്ചു.

ഓക്‌സിജന്‍ ഡിജിറ്റല്‍ ഷോപ്പ് സി ഇ ഒ ഷിജോ കെ തോമസ് (സംരംഭകശ്രീ), ഡോ ബാലകുമാര്‍ കെ, ഡോ ജിം ജേക്കബ് (ആതുരശ്രീ), ഷീജ കെ ബേബി എന്നിവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ  പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

നിരാലംബരായ വൃദ്ധ അച്ഛനമ്മമാര്‍ക്ക് സൗജന്യമായി ആശ്രയമരുളുക എന്ന ലക്ഷ്യത്തോടെ പത്ത് വര്‍ഷംമുമ്പ് നിഷാ സ്‌നേഹക്കൂട് എളിയ രീതിയില്‍ തുടക്കം കുറിച്ചതാണ് സ്‌നേഹക്കൂട് അഭയമന്ദിരം. ഇക്കാലയളവില്‍ വിവിധ സ്ഥലകളില്‍ വാടകയ്ക്കു കെട്ടിടങ്ങള്‍ കണ്ടെത്തി മാറി മാറി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1 പുതിയ കെട്ടിടം നിര്‍മ്മിച്ചതോടെ സ്‌നേഹക്കൂട്ടിലെ 75 ഓളം അമ്മമാര്‍ ഇനി മുതല്‍ അവരുടെ സ്വന്തമായ പുതിയ സ്‌നേഹവീട്ടില്‍ താമസമാക്കുകയാണ്. 9000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടം സുമനസുകളുടെ സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കിയത്. അച്ഛന്മാര്‍ക്കുള്ള കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡന്റ് എബി ജെ ജോസ് എന്നിവര്‍ അറിയിച്ചു.


ഫോട്ടോ അടിക്കുറിപ്പ്


നിരാലംബരെ സൗജന്യമായി സംരക്ഷിക്കുസ്‌നേഹക്കൂട് അഭയമന്ദിരം കൊല്ലാട് പണി കഴിച്ച പുതിയ കെട്ടിട സമുച്ചയം സാമൂഹ്യ പ്രവര്‍ത്തകരും ഒമാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരുമായ ടി കെ വിജയനും ഗീതാ വിജയനും ചേര്‍ന്നു ഉദ്ഘാടനം ചെയ്യുന്നു. വി റ്റി സോമന്‍കുട്ടി , എബി ജെ ജോസ്, ഡോ പുനലൂര്‍ സോമനാഥന്‍, അനുരാജ് ബി കെ, സ്‌നേഹക്കൂട് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട്, സ്വാമി ശിവസ്വരൂപാനന്ദ, ജോര്‍ജ് തോമസ്, സാംജി പഴേപറമ്പില്‍,  സോണിയ കുര്യന്‍ എന്നിവര്‍ സമീപം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക