Image

സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു

Published on 29 April, 2024
സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു

ടി രമ്യ നമ്ബീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു. ഡെബി സൂസന്‍ ചെമ്ബകശേരിയാണ് വധു.

വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

എറണാകുളത്തെ ഫ്‌ലോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂണ്‍ 12നാണ് വിവാഹം. 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക