Image

ഹോളിവുഡ് 'മീ ടൂ' കേസ്; നിര്‍മാതാവ് വെയ്ന്‍സ്‌റ്റൈന്റെ ശിക്ഷ റദ്ദാക്കി

Published on 29 April, 2024
ഹോളിവുഡ് 'മീ ടൂ' കേസ്;  നിര്‍മാതാവ് വെയ്ന്‍സ്‌റ്റൈന്റെ ശിക്ഷ റദ്ദാക്കി

ലൈ ംഗികാതിക്രമക്കേസില്‍ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ (72) തടവുശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ഭൂരിപക്ഷ വിധിയിലൂടെ (43) റദ്ദാക്കി.

ഹോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ച 'മീ ടൂ' മുന്നേറ്റത്തിനു പ്രചോദനമായത് വെയ്ന്‍സ്‌റ്റൈനെതിരെ ഉയര്‍ന്ന പരാതികളാണ്.

കേസില്‍ കക്ഷിയല്ലാതിരുന്ന 3 സ്ത്രീകളെ സാക്ഷികളായി വിസ്തരിച്ചതിലൂടെ വിചാരണക്കോടതി ഗുരുതര പിഴവു വരുത്തിയെന്നും ഇത് ക്രിമിനല്‍ കേസുകളിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു ശിക്ഷ റദ്ദാക്കിയത്. ഇതോടെ കേസില്‍ പുനര്‍വിചാരണയ്ക്കു കളമൊരുങ്ങി.

അതേസമയം, ലൈം ഗിക പീ ഡനക്കേസുകളിലെ കാലഹരണപ്പെട്ട മാനദണ്ഡങ്ങളാണു ഭൂരിപക്ഷവിധിക്കു പിന്നിലെന്ന് എതിര്‍നിലപാടെടുത്ത ജഡ്ജി ചൂണ്ടിക്കാട്ടി. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006 ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013 ലും പീഡിപ്പിച്ചെന്ന കേസിലാണ് 2020 ല്‍ വെയ്ന്‍സ്‌റ്റൈനിനെ 23 വര്‍ഷം തടവിനു ശിക്ഷിച്ചത്.

2022 ല്‍ മറ്റൊരു പീ ഡനക്കേസില്‍ ലൊസാഞ്ചലസ് കോടതി വെയ്ന്‍സ്‌റ്റൈന് 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കി.

ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതിലേറെ വനിതകള്‍ വെയ്ന്‍സ്‌റ്റൈനെതിരെ പരാതിപ്പെട്ടിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക