Image

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ 350-ാമത് ഷോറൂം ഇല്ലിനോയിയിലെ നേപ്പർവില്ലിൽ പ്രവർത്തനമാരംഭിച്ചു

Published on 29 April, 2024
മലബാർ  ഗോൾഡ്  & ഡയമണ്ട്സിന്റെ 350-ാമത്  ഷോറൂം   ഇല്ലിനോയിയിലെ  നേപ്പർവില്ലിൽ പ്രവർത്തനമാരംഭിച്ചു

ചിക്കാഗോ:  6.2 ബില്യൺ  യുഎസ് ഡോളറിന്റെ വാര്ഷിക വിറ്റുവരവും 13 രാജ്യങ്ങളിലായി 350 ഷോറൂമുകളുടെ റീട്ടെയിൽ  സാന്നിധ്യവുമുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായ മലബാര് ഗോൾഡ്  & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിയിലെ നേപ്പർ വില്ലിൽ  പ്രവർത്തനമാരംഭിച്ചു. ഇതോടെ ബ്രാന്ഡിന്റെ വടക്കേ അമേരിക്കയിലെ ഷോറൂമുകളുടെ എണ്ണം 5 ആയും ആഗോള തലത്തിലെ ഷോറൂമുകളുടെ എണ്ണം 350 ആയും ഉയർന്നു.  നിലവിൽ മലബാര് ഗോൾഡ്  & ഡയമണ്ട്സിനു   യുഎസ്എ, കാനഡ, യുകെ, ഓസ്ട്രേലിയ, ഇന്ത്യ, യുഎഇ, ഖത്തർ , ഒമാൻ , ബഹ്റൈൻ , കുവൈത്ത്, കെഎസ്എ, മലേഷ്യ, സിംഗപ്പൂർ  എന്നിവിടങ്ങളില് വിപുലമായ റീട്ടെയില് സാന്നിധ്യമുണ്ട്.

ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍   സോമനാഥ് ഘോഷ് പുതിയ ഷോ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, പട്ടേല്‍ ബ്രദേര്‍സിലെ രാകേഷ് പട്ടേല്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ നോര്‍ത്ത് അമേരിക്ക ഓപ്പറേഷന്‍സ് പ്രസിഡന്റ് ജോസഫ് ഈപ്പന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൂടാതെ കമ്മ്യൂണിറ്റി നേതാക്കള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിലെ മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

350-ാമത് ഗ്ലോബല് ഷോറൂം   ആരംഭിക്കുന്നതില് ഏറെ അഭിമാനമുണ്ടെന്ന് മലബാര് ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ഇത് അന്താരാഷ്ട്ര ജ്വല്ലറി രംഗത്തെ ബ്രാന്ഡിന്റെ വളര്ച്ചയെ സൂചിപ്പിക്കുന്നതാണ്. നേപ്പര്വില്ലെ നഗരത്തില് സ്ഥിതി ചെയ്യുന്ന ഈ ഷോറൂം മികച്ച ജ്വല്ലറി പര്ച്ചേസ് അനുഭവം സ്മ്മാനിക്കുമെന്നുറപ്പാണ്. എല്ലാ ഉപഭോക്താക്കള്ക്കും പൂര്ണ്ണമായ സുതാര്യതയും, അതുല്ല്യമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവവും വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയിലൂടെ, യുഎസ്എയിലും ഞങ്ങള് പ്രവര്ത്തിക്കുന്ന മറ്റെല്ലാ പ്രദേശങ്ങളിലും ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി റീട്ടെയില് ബ്രാന്ഡിലൊന്നായി മാറാന് ഞങ്ങള്ക്ക് സാധിച്ചു. ഈ അവസരത്തില് മലബാര് ഗ്രൂപ്പിന്റെ പേരില് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്ക്കും, മാനേജ്മെന്റ് ടീം അംഗങ്ങള്ക്കും, ഓഹരി ഉടമകള്ക്കും മറ്റ് പങ്കാളികള്ക്കും ആത്മാര്ത്ഥമായ നന്ദി അറിയിക്കുന്നതായും എം.പി.അഹമ്മദ് വ്യക്തമാക്കി.

നേപ്പര്വില്ലിലെ പട്ടേല് പ്ലാസയില് 6,400 ചതുരശ്ര അടിയില് വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂമില് സ്വര്ണ്ണം, വജ്രം, അമൂല്ല്യ രത്നാഭരണങ്ങള് എന്നിവയിലെ 25 എക്സ്ക്ലൂസീവ് ബ്രാന്ഡുകളിലായി 30,000 ഡിസൈനുകളടങ്ങിയ ശേഖരങ്ങളുണ്ട്. ഒക്കേഷനല് വെയര്, ഡെയ്ലി വെയര്, ഓഫീസ് വെയര് എന്നിവയ്ക്കൊപ്പം വിപുലമായ ബ്രൈഡല് ആഭരണങ്ങളും പുതിയ ഷോറൂമില് ഒരുക്കിയിട്ടുണ്ട്.   ഷിക്കാഗോ, ന്യൂജേഴ്സി, ഡാലസ് എന്നിവിടങ്ങളിലാണ് മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ യുഎസിലെ മറ്റ് 3 ഷോറൂമുകള് പ്രവര്ത്തിക്കുന്നത്.

നിലവിലെ ജനസംഖ്യയും മികച്ച പര്ച്ചേസ് ശേഷിയും കണക്കിലെടുത്താല് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഭരണ വിപണികളിലൊന്നാണ് യുഎസ്എ, ഇവിടെ ബ്രാന്ഡിന്റെ നാലാമത്തെ ഷോറൂം ആരംഭിക്കുന്നതില് ഏറെ സന്തോഷമുണ്ടെന്ന് മലബാര് ഗോള്ഡ് & ഡയമണ്ട്സ് ഇന്റര്നാഷനല് ഓപറേഷന്സ് മാനേജിങ്ങ് ഡയറക്ടര് ഷംലാല് അഹമ്മദ് പറഞ്ഞു. ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ പ്രവാസികളുടെ വലിയൊരു വിഭാഗം അധിവസിക്കുന്ന യുഎസ്എയില് ഇന്ത്യന് ആഭരണങ്ങളുടെ കലാവൈഭവത്തെ ആസ്വദിക്കുന്ന ഉപഭോക്താക്കളുടെ ഇടയിലേക്ക് മികച്ച രീതിയില് പ്രവര്ത്തനം വിപുലീകരിക്കുവാനുള്ള അവസരമാണ് പുതിയ ഷോറൂമിലുടെ സാധ്യമാകുന്നത്. വടക്കേ അമേരിക്കയിലെ ഞങ്ങളുടെ ഭാവി സംരംഭങ്ങളില് യുഎസ്എയിലെ ലോസ് ഏഞ്ചല്സ്, അറ്റ്ലാന്റ, സാന് ഫ്രാന്സിസ്കോ, സിയാറ്റില്, ഓസ്റ്റിന്, ടാമ്പ, വിര്ജീനിയ എന്നിവിടങ്ങളിലേക്കും, കാനഡയിലുളള ബ്രിട്ടീഷ് കൊളംബിയ, ആല്ബെര്ട്ട എന്നിവിടങ്ങളിലും ബ്രാന്ഡിന് വിപുലീകരണ പദ്ധതികളുണ്ടെന്നും ഷംലാല് അഹമ്മദ് വ്യക്തമാക്കി.

ഇല്ലിനോയിയിലെ ജ്വല്ലറി പ്രേമികള്ക്ക് സവിശേഷമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്ന പുതിയ ഷോറൂമില് മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ വിദഗ്ധരായ ഡിസൈനര്മാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിങ്ങ് സൗകര്യം ഉപഭോക്താക്കള്ക്ക് ലഭ്യമാകും.

'മേഖലയില് 5 ഷോറൂമുകളുള്ള മലബാര് ഗോള്ഡ് & ഡയമണ്ട്സിന്റെ വടക്കേ അമേരിക്കയിലെ വിജയപ്രയാണം പടിഞ്ഞാറന് മേഖലയില് ഇന്ത്യന് നിര്മ്മിത ആഭരണങ്ങള്ക്കുള്ള വര്ദ്ധിച്ചുവരുന്ന ഡിമാന്ഡാണ് വ്യക്തമാക്കുന്നതെന്ന് മലബാര് ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി. അബ്ദുല് സലാം പറഞ്ഞു. ഡെലോയിറ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച ഗ്ലോബല് പവര്സ് ഓഫ് ലക്ഷ്വറി ഗുഡ്സ് 2023 റിപ്പോര്ട്ടില് ഏറ്റവും ഉയര്ന്ന റാങ്കുള്ള ഇന്ത്യന് ജ്വല്ലറി റീട്ടെയിലറായി തിരഞ്ഞെടുക്കപ്പെട്ടത് 'മേക്ക് ഇന് ഇന്ത്യ, മാര്ക്കറ്റ് ടു ദ വേള്ഡ്' എന്ന ടാഗ് ലൈനുമായി ചേര്ന്നുനിന്നുകൊണ്ട് അന്താരാഷ്ട്ര ജ്വല്ലറി രംഗത്ത് മലബാര് ഗോള്ഡ് & ഡയമണ്ട്സ് കാഴ്ചവെക്കുന്ന വളര്ച്ചയെ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഇന്ത്യയുടെ പ്രശസ്തമായ തദ്ദേശീയ കരകൗശലവിദ്യയെ ആഗോളതലത്തില് പ്രോത്സാഹിപ്പിക്കുന്നതിനായി, മലബാര് ഗോള്ഡ് & ഡയമണ്ട്സ്, നിലവില് സാന്നിധ്യമുള്ള പ്രദേശങ്ങളില് കൂടുതല് ഷോറൂമുകളുടെ ലോഞ്ചുകളോടെ റീട്ടെയില് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, പുതിയ മേഖലകളിലേക്കുള്ള വിപുലീകരണവും ഉള്പ്പെടുന്ന ഒരു വിശാലമായ വിപുലീകരണ പദ്ധതിയാണ് ബ്രാന്ഡിനുള്ളത്. സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്ക്കി, ന്യൂസിലാന്ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിപുലീകരണ പദ്ധതികള് ആരംഭിച്ചിട്ടുളളത്.

മലബാര് ഗോള്ഡ് & ഡയമണ്ട്സ് അന്താരാഷ്ട്ര ജ്വല്ലറി മേഖലയില് വന് മുന്നേറ്റം നടത്തുമ്പോള്, നമ്മുടെ ഏറ്റവും വലിയ വിപണിയായി തുടരുന്ന ഇന്ത്യയിലെ പ്രവര്ത്തനങ്ങള് തുല്യമായ വേഗതയില് മുന്നേറുകയാണെന്ന് മലബാര് ഗോള്ഡ് & ഡയമണ്ട്സ് ഇന്ത്യ ഓപറേഷന്സ് മാനേജിങ്ങ് ഡയറക്ടര് ഒ. ആഷര് പറഞ്ഞു. നിലവില് ഷോറൂമുകള് പ്രവര്ത്തിക്കുന്ന സംസ്ഥാനങ്ങള്ക്ക് പുറമേ, ഉത്തരാഖണ്ഡ്, ജാര്ഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു ആന്റ് കശ്മീര് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഞങ്ങളുടെ ആസൂത്രിത വിപുലീകരണത്തിലൂടെ ഇന്ത്യന് ജ്വല്ലറി വിപണിയിലെ ബ്രാന്ഡിന്റെ അഭിമാനകരമായ സ്ഥാനം കൂടുതല് ശക്തിപ്പെടുത്താന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കള്ക്ക് സമാനതകളില്ലാത്ത സേവനവും, മികച്ച ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ ആഗോളതലത്തില് പ്രശസ്തമായ മലബാര് ഗോള്ഡ് & ഡയമണ്ട്സില് നിന്നുള്ള എല്ലാ പര്ച്ചേസുകളും 'മലബാര് പ്രോമിസ്' ലൂടെ സമ്പൂര്ണ്ണ പരിരക്ഷ ഉറപ്പാക്കുന്നു. ന്യായവില വാഗ്ദാനം, സ്റ്റോണ് വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ് ചാര്ജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ആഗോള ഗുണനിലവാരം ഉറപ്പാക്കിയ ഡയമണ്ടുകള്, ഗ്യാരണ്ടീഡ് ബയ് ബാക്ക്, 100 %  വാല്യൂ ഓ ണ് ഗോള്ഡ് എക്സ്ചേഞ്ച്, 100 % വാല്യൂ ഓണ് ഡയമണ്ട് എക്സ്ചേഞ്ച്, സ്വര്ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള് മാര്ക്കിങ്ങ്, 13 രാജ്യങ്ങളിലെ എല്ലാ ഷോറൂമുകളില് നിന്നും എല്ലാ ആഭരണങ്ങള്ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്സ്, അംഗീകൃത സ്രോതസ്സുകളില് നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്ണ്ണം, തൊഴിലാളികള്ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാര് പ്രോമിസിലൂടെ ഉപഭോക്താക്കള്ക്ക് ലഭിക്കുന്നത്.

1993ല് സ്ഥാപിതമായത് മുതല് ESG (Environment, Social & governance) ഉദ്യമങ്ങള് മലബാര് ഗ്രൂപ്പിന്റെ പ്രാഥമിക പ്രതിബദ്ധതയാണ്. ലാഭ വിഹിതത്തിന്റെ 5 ശതമാനം ഇത്തരം ഉദ്യമങ്ങള്ക്കായി ഗ്രൂപ്പ് നീക്കിവച്ചിരിക്കുന്നു. ആരോഗ്യം, വിശപ്പ് രഹിത ലോകം, പാര്പ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഗ്രൂപ്പ് ഊന്നല് നല്കുന്നത്. സാമൂഹിക ബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി തുടരുക എന്ന നയത്തിന്റെ ഭാഗമായി ഉത്തരവാദിത്തത്തിന്റെയും സുസ്ഥിരതയുടെയും നയങ്ങള് പ്രധാന ബിസിനസ്സിലേക്ക് സമന്വയിപ്പിച്ചുകൊണ്ട്, മലബാര് ഗ്രൂപ്പിന്റെ ഇഎസ്ജി ലക്ഷ്യങ്ങള് ഇടയ്ക്കിടെ നവീകരിക്കപ്പെടുകയും ചെയ്യുന്നു.

മലബാര് ഗോൾഡ്  & ഡയമണ്ട്സിനെക്കുറിച്ച്
ഇന്ത്യന് ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്നിരയില് നില്ക്കുന്ന മലബാര് ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല് സ്ഥാപിതമായ മലബാര് ഗോള്ഡ് & ഡമണ്ട്സ്. 6.2 ബില്യണ് ഡോളറിന്റെ വാര്ഷിക വിറ്റുവരവുള്ള കമ്പനി നിലവില് ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില് ബ്രാന്ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്, ഡിസൈന് സെന്ററുകള്, മൊത്തവ്യാപാര യൂണിറ്റുകള്, ഫാക്ടറികള് എന്നിവ കൂടാതെ ഇന്ത്യ, മിഡില് ഈസ്റ്റ്, ഫാര് ഈസ്റ്റ്, യുഎസ്എ,  യു.കെ, കാനഡ, ഓസ്ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 350 ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില് ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില് നിന്നുള്ള 21,000-ത്തിലധികം പ്രൊഫഷണലുകള് സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില് നിന്നും ആഭരണങ്ങള് വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള് വാഗ്ദാനം ചെയ്യുന്ന റീട്ടെയില് ആശയമായ എംജിഡി - ലൈഫ് സ്റ്റൈല് ജ്വല്ലറിയും ഗ്രൂപ്പിന് കീഴില് പ്രവര്ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല് തന്നെ അതിന്റെ സിഎസ്ആര് പ്രവര്ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല് ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്ന്നുനില്ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്പ്പിട നിര്മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര് ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്ത്തനങ്ങള് ഊന്നല് നല്കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള് കൃത്യമായ ഇടവേളകളില് ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്ത്തനങ്ങള്ക്കായി ചെലവഴിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക