Image

അന്നമ്മ വർഗീസ് (81) ഡാളസിൽ അന്തരിച്ചു

പി.സി. മാത്യു Published on 29 April, 2024
അന്നമ്മ വർഗീസ് (81) ഡാളസിൽ അന്തരിച്ചു

ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിൻറെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽ  ഏപ്രിൽ 29   ന് അന്തരിച്ചു . പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി. പി. എം) ചർച്ചിൽ   1984 മുതൽ അംഗമായിരുന്നു.

മക്കൾ: മിനി വർഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ട്ഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും), സിനി സാമുവേൽ, സീന വർഗീസ്.  മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (എല്ലാവരും  ഡാളസിൽ). 
സഹോദരങ്ങൾ: സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, പരേതനായ സി. മത്തായി, സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (എല്ലാവരും  ഡാലസിൽ).

വെള്ളിയാഴ്ച (മെയ് 3) വൈകിട്ട് 6:00 PM - 9:00 PM ന് ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർത്ഥനയും പൊതു ദർശനവും ഉണ്ടായിരിക്കുന്നതാണ്. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).

ശനിയാഴ്ച്ച മെയ് 4 ന് രാവിലെ 9:30 മുതൽ ഉച്ചക്ക് 12:00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷയും  പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂനെറൽ ഹോം സെമിത്തേരിയിൽ സംസ്കാരവും.  

ന്യൂ റെസ്റ്റ്മെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ്‌ റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവ വേലക്കാർ മുതലായവരുടെ മുഖ്യ കാർമികത്വത്തിൽ ആയിരിക്കും പ്രാർത്ഥന ശുശ്രൂകൾ.

കൂടുതൽ വിവരങ്ങൾക്ക് : മിനു വർഗീസ്  469 -366 -9830 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക