Image

പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഭാര്യയുടെ സമ്മതം ആവിശ്യമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്രവിധി

Published on 04 May, 2024
പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഭാര്യയുടെ സമ്മതം ആവിശ്യമില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്രവിധി

ഇന്ത്യന്‍ നിയമത്തില്‍ വൈവാഹിക ബലാത്സംഗം കുറ്റകരമല്ലാത്തതിനാല്‍  ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവ് പലതവണ  പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാരോപിച്ച് ഭാര്യ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ നിയമപ്രകാരം ഭാര്യയ്ക്ക് 15 വയസ്സില്‍ കുറവാണെങ്കില്‍ മാത്രമേ ലൈംഗികബന്ധത്തിന് സമ്മതം ആവശ്യമുള്ളൂ എന്നും, അല്ലാത്തപക്ഷം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ ഭാര്യയുടെ സമ്മതം അപ്രസക്തമാണെന്നും കോടതി പരാമര്‍ശിച്ചു. നിസ്സാര കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ ആണെന്നും ആയതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവിശ്യമല്ലെന്നും കേസില്‍ ജസ്റ്റിസ് ജി എസ് അലുവാലിയ പറഞ്ഞു.

ജുഡീഷ്യല്‍ വേര്‍പിരിയല്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുന്ന സമയത്ത് ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന് വിധേയമാകുമ്പോള്‍ ഐപിസിയുടെ 376 ബി വകുപ്പ് മാത്രമാണ് കേസിലെ ഏക അപവാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക