Image

പ്രചരണ റാലിയില്‍ കുട്ടികള്‍: തെലങ്കാനയില്‍ അമിത് ഷായ്‌ക്കെതിരെ കേസ്

Published on 04 May, 2024
പ്രചരണ റാലിയില്‍ കുട്ടികള്‍: തെലങ്കാനയില്‍ അമിത് ഷായ്‌ക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കേസ് നല്‍കി തെലങ്കാനാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി(TPCC) വൈസ് പ്രസിഡന്റ് നിരഞ്ജന്‍ റെഡ്ഡി.

മെയ് 13-ന് തെലങ്കാനയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നിന് നടന്ന പ്രചാരണത്തിനിടയില്‍ അമിത് ഷായ്ക്കൊപ്പം വേദിയില്‍ കുറച്ച് കുട്ടികളെയും, റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്നം കയ്യില്‍ പിടിച്ചിരിക്കുന്നതായും കണ്ടതായി TPCC നേതാക്കള്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

തുടര്‍ന്ന് മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ കേസെടുത്ത ഹൈദരാബാദ് പൊലീസ് വ്യാഴാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അമിത് ഷായെ കൂടാതെ ടി യമന്‍ സിംഗ്, ജി കിഷന്‍ റെഡ്ഡി, ടി രാജ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക