Image

പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പിന്മാറി

Published on 04 May, 2024
പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പിന്മാറി

പത്രികാ സമര്‍പ്പണത്തിന്റെ അവസാന നാളുകളില്‍ വീണ്ടും ഒരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കൂടി തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങി. ഓഡീഷയിലെ പുരി മണ്ഡലത്തിലുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി സുചാരിത മോഹന്തിയാണ് പ്രചാരണത്തിനായുള്ള പണം കൈവശമില്ലെന്ന് പറഞ്ഞ് പിന്മാറിയത്. കോണ്‍ഗ്രസ്സ് സംഘടനാ ജനറല്‍ സെക്രട്ടറിക്കാണ് സുചാരിത കത്തയച്ചത്.

സുചാരിതയുടെ പത്രികാ സമര്‍പ്പണം കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിവസം.

സംബിത് പത്രയാണ് പുരിയിലെ ബിജെപി സ്ഥാനാര്‍ഥി. ആറാംഘട്ട വോട്ടെടുപ്പ് ദിനമായ മെയ് 25-ന് ആണ് പുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക