തമിഴ്‌നാട്ടില്‍ കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി കെ ജയകുമാര്‍ ധനാസിങ്ങിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെരുനെല്‍വേലിയിലെ തൈസയാന്‍വിളൈയ്ക്കു സമീപം കാരൈസുതു പുദൂരിലെ സ്വന്തം തോട്ടത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹം ജയകുമാറിന്റെ കണ്ടെത്തിയത്.(Congress leader found charred to death in Tamilnadu)
സര്‍ക്കാര്‍ കോണ്‍ട്രാക്ടറും ബിസിനസ്സുകാരനുമായിരുന്നു ജയകുമാര്‍. സ്വയം തീകൊളുത്തിമരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുനെല്‍വേലി എസ്പി ശിലമ്പരസന്‍ പറഞ്ഞു.
മെയ് രണ്ടിനാണ് ജയകുമാറിനെ കാണാതായത്. ഇതേത്തുടര്‍ന്ന് മകന്‍ കറുത്തയ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജയകുമാറിനെ ഏതാനും പേര്‍ കബളിപ്പിക്കുകയും സ്വത്ത് അപഹരിക്കുകയും ചെയ്തിരുന്നു.ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും തന്റെ പണവും സ്വത്തുക്കളും കുടുംബത്തിന് പിടിച്ചെടുത്തു നല്‍കണമെന്നുമാവശ്യപ്പെട്ട് ജയകുമാര്‍ തിരുനെല്‍വേലി എസ്പിക്ക് എഴുതിയ കത്ത് വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഈ കത്ത് സഹിതമാണ് മകന്‍ അച്ഛനെ കാണാനില്ലെന്ന പരാതി പോലീസിനു നല്‍കിയത്.
തന്നെ കബളിപ്പിച്ചവരോട് പണവും സ്വത്തും തിരികെ ചോദിച്ചപ്പോള്‍ ഇവര്‍ ജയകുമാറിനെതിരേ വധഭീഷണി മുഴക്കിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്