Image

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍: ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

Published on 05 May, 2024
മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍: ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 94 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഗുജറാത്തിലെ 25 മണ്ഡലത്തിലും ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഒട്ടേറെ നിര്‍ണായക മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.

ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈഘട്ടത്തിലാണ് വോട്ടെടുപ്പ്. ആദ്യ രണ്ടുഘട്ട വോട്ടെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ്.

മൂന്നാംഘട്ടത്തില്‍ അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), ഗുജറാത്ത് (26), കര്‍ണാടക (14), മധ്യപ്രദേശ് (8) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. , മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ജമ്മു കശ്മീര്‍ (1), ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു (2) എന്നി മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക