ശ്രീപത്മനാഭ സ്വാമി ക്ഷേത്രനിലവറ തുറക്കുന്നവരുടെ വംശം നശിക്കുമെന്ന് പ്രശ്നവിധി
Published on 11 August, 2011
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നവരുടെ വംശം
നശിക്കുമെന്ന് പ്രശ്നവിധി. കൂടാതെ തുറക്കുന്നവരുടേയോ, അതിന് ശ്രമിക്കുന്നവരുടേയോ
കുടുംബാംഗങ്ങള്‍ വിഷബാധയേറ്റ് മരിക്കുമെന്നും ഇന്ന് നടത്തിയ പ്രശ്നവിധിയില്‍
കണ്ടെത്തിയതായി ദേവപ്രശ്നകാരന്മാര് പറഞ്ഞു. തുറക്കുവാനുള്ള ബി നിലവറയില്‍
പ്രവേശിക്കാനുള്ള അധികാരം ഭഗവാന് മാത്രണ്. ബി നിലവറ തുറക്കാന്‍ ആര്‍ക്കും
അധികാരമില്ല.
ശാസ്ത്രവും നീതിയും ഇക്കാര്യത്തില്‍ ബാധകമല്ലെന്ന് തെളിഞ്ഞതായും
അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന പ്രശ്നവിധിയില്‍ ക്ഷേത്രത്തില്‍
മോഷണവും രാജകുടുംബത്തിന് അപകടവുമുണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു. അഷ്ടമംഗല
ദേവപ്രശ്നത്തിന്റെ മൂന്നാം ദിവസം നടന്ന താംബൂല പ്രശ്നത്തിലാണ് ഈ കണ്ടെത്തലുകള്‍
ഉണ്ടായത്. വിധിയില്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തങ്ങള്‍ ചെയ്താലും മോഷണത്തെ
തടയാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ദേവപ്രശ്നകാരന്മാര് പറഞ്ഞു.
ദേവപ്രശ്നത്തിന്റെ ഭാഗമായ താംബൂലപ്രശ്നം ബുധനാഴ്ച അവസാനിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല