ന്യൂയോര്‍ക്ക്: ഭാരതം അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍
ലോകമെമ്പാടും വസിക്കുന്ന എല്ലാ ഭാരതീയര്‍ക്കും അമേരിക്കന്‍ മലയാളികളുടെ ദേശീയ
സംഘടനയായ ഫൊക്കാന മംഗളകരമായ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
രാജ്യം
നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമായ ഭീകരവാദത്തിനെതിരായി എല്ലാ ഭാരതമക്കളും
ദേശഭാഷകള്‍ മറന്ന്, ജാതി-വര്‍ഗ -മതഭേദങ്ങള്‍ മറന്ന്, ഒറ്റക്കെട്ടായി
പൊരുതണമെന്ന് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി
ജേക്കബ്ബ്, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍
അറിയിച്ചു.
തങ്ങളുടെ മാതൃരാജ്യത്തെ വിഘടനവാദികളില്‍ നിന്നും, ഭീകരവാദികളില്‍
നിന്നും മോചിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ
ഓരോ കോണുകളിലും വസിക്കുന്ന ഭാരതീയരില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് നേതാക്കള്‍
കൂട്ടിച്ചേര്‍ത്തു.