ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളാ ആര്‍ട്സ് ക്ലബ്
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൂപ്പര്‍ സിറ്റി
ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട ആഘോഷപരിപാടിയില്‍ പ്രസിഡന്റ്
സാജു വടക്കേല്‍ ആമുഖ പ്രസംഗം നടത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും, ഫോമാ ജോയിന്റ്
സെക്രട്ടറിയുമായ ആനന്ദന് നിരവേല്‍, ട്രഷറര്‍ റോസിലി പാനികുളങ്ങര എന്നിവര്‍
ആശംസകള്‍ അര്‍പ്പിച്ചു. ഭാരവാഹികള്‍ ഒന്നുചേര്‍ന്ന് ഇന്ത്യയുടെ ദേശഭക്തിഗാനങ്ങള്‍
ആലപിച്ചു. സെക്രട്ടറി ഷീലാ ജോസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ
ആഘോഷപരിപാടികള്‍ സമാപിച്ചു.
കമ്മിറ്റിയംഗങ്ങളായ മാത്യു പൂവന്, ബിജോയി
ഏബ്രഹാം, ആന്റണി തോട്ടത്തില്‍, ജിനോ കുര്യാക്കോസ്, ജോണ്സണ് ജോസഫ്, സേവ്യര്‍
പാറയ്ക്കല്‍, എബി ആനന്ദ്, സുരേഷ് നായര്‍, അലക്സ് സെബാസ്റ്റ്യന്‍, ജയിംസ്
ദേവസ്യ, റെജി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അലക്സ്
സെബാസ്റ്റ്യന്‍ അറിയിച്ചതാണിത്.