ലോക്പാല്‍ പ്രമേയത്തിന് അന്തിമ രൂപമായിട്ടില്ലെന്ന് പവന്‍കുമാര്‍ ബെന്‍സല്‍
Published on 26 August, 2011
ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ ഇന്ന്
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ
തീരുമാനമായിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍
ബെന്‍സല്‍ . ലോക്പാല്‍ ബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ച ഇന്നത്തെ
കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചര്‍ച്ചയ്ക്കായി ആരും ഇതുവരെ
നോട്ടീസ് നല്‍കിയിട്ടില്ലെന്നും നോട്ടീസ് നല്കിയാല് മാത്രമേ
ഏതുതരത്തിലുള്ള ചര്‍ച്ച നടത്തണമെന്ന് തീരുമാനിക്കു എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിഷയത്തെക്കുറിച്ച് ധനമന്ത്രി പ്രണാബ് മുഖര്‍ജിയുമായി ബെന്‍സല്‍
രാവിലെ ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കായി അവതരിപ്പിക്കേണ്ട പ്രമേയവുമായി
വിലാസ് റാവു ദേശ്മുഖ് ഹസാരെ സംഘവുമായി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല