തൃശൂര്‍: പതിനാലുകാരിയായ ഒറിയ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവവുമായി
ബന്ധപ്പെട്ട് യുവാവായ ഒരു ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ
അമ്മയുടെ ബന്ധുവായ ജിത്തുവാണ് അറസ്റ്റിലായത്. പണം തട്ടിയെടുക്കാനുള്ള
ശ്രമത്തിനിടെ പെണ്‍കുട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്നും കുട്ടിയെ താന്‍
പീഡിപ്പിച്ചിട്ടില്ലെന്നും ജിത്തു ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയതായി പൊലീസ്
പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന്
കഴിഞ്ഞില്ല. ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടി
സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അമ്മയേയും അനുജത്തിയേയും തിരിച്ചറിയുകയും
വിളിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല