ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു
Published on 30 August, 2011
ലീസ്റ്റര്‍ഷയര്‍ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം
നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് ലീസ്റ്റര്ഷയറിലെ ഡി മോണ്ട്ഫോര്‍ഡ്
യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് സമ്മാനിച്ചു. ഇന്ത്യന്‍ നായകനെന്ന നിലയിലും
കളിക്കാരനെന്ന നിലയിലുമുള്ള ധോണിയുടെ നേട്ടങ്ങള്‍ പരിഗണിച്ചാണ് ധോണിക്ക്
ഓറണററി ഡോക്ടറേറ്റ് സമ്മാനിച്ചത്.
തനിക്ക് ഡോക്ടറേറ്റ് നല്‍കാനുള്ള തീരുമാനം കേട്ടപ്പോള്‍
അത്ഭുതപ്പെട്ടുവെന്ന് ധോണി പറഞ്ഞു. ഇത് തനിക്കു മാത്രല്ല ഇന്ത്യന്‍
ക്രിക്കറ്റ് ടീമിനാകെയുള്ള അംഗീകാരമാണെന്നും ധോണി പറഞ്ഞു. ഇന്നലെ
ലീസ്റ്റര്ഷയറിനെതിരായുള്ള പരിശീലന മത്സരത്തിനുശേഷമായിരുന്നു ധോണിക്ക്
ഡോക്ടറേറ്റ് സമ്മാനിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല