ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ
നേതൃത്വത്തില്‍ രണ്ടാമത് ഓണാഘോഷപരിപാടികളും കുടുംബ സംഗമവും "ഓണം 2011' എന്ന
പേരില്‍ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 24-ന് ശനിയാഴ്ച രാവിലെ 11
മുതല്‍ നടത്തുന്നതിനു തീരുമാനിച്ചു.
സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് മിനി ഹാളില്‍ വെച്ച് നടത്തുന്ന സംഗമത്തില്‍
വിവിധ നാടന്‍ കലാപരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. "റാന്നി
മന്നന്', "റാന്നി മങ്ക' എന്നിവരേയും തെരഞ്ഞെടുക്കുന്നതാണ്.
വിവിധ സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ കേരളീയ
ശൈലിയില്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. വൈസ്
പ്രസിഡന്റ് റെജി ചിറയിലിന്റെ ഭവനത്തില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗത്തില്‍
പ്രസിഡന്റ് കെ.എസ്. ഫിലിപ്പോസ് പുല്ലമ്പള്ളില്‍ അധ്യക്ഷതവഹിച്ചു. റോയി
തീയാടിക്കല്‍ ജനറല്‍ കണ്‍വീനറും, ബിജു സക്കറിയ, ജിന്‍സി മാത്യു
(പ്രോഗ്രാം), ബാബു കൂടത്തിനാലില്‍, ഡോ. ജോസഫ് ഫിലിപ്പ് (ഫിനാന്‍സ്), തോമസ്
തോമസ്, ലീലാമ്മ ഫിലിപ്പോസ് (ഫുഡ്), ടോം തോമസ്, ഷിജു ജോര്‍ജ് തച്ചനാലില്‍,
ബിജു തോമസ് തച്ചനാലില്‍ (പബ്ലിസിറ്റി) എന്നിവര്‍ കണ്‍വീനര്‍മാരുമായി വിവിധ
സബ്കമ്മിറ്റികളെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി തോമസ് മാത്യു (ജീമോന്‍)
സ്വാഗതവും, ബാബു കൂടത്തിനാല്‍ നന്ദിയും പറഞ്ഞു. ഹൂസ്റ്റണിലെ എല്ലാ റാന്നി
നിവാസികളും സുഹൃത്തുക്കളും സംഗമത്തിലേക്ക് പ്രതീക്ഷിക്കുന്നു.
പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍:
കെ.എസ്. ഫിലിപ്പോസ് (713 661 4242), തോമസ് മാത്യു (713 401 9509), റോയി
തീയാടിക്കല്‍ (832 768 2860), ഷിജു ജോര്‍ജ് (281 736 5413).