Helpline

കാലുകളില്ലെങ്കിലും കൃഷിതന്നെ ജീവിതം; മാതൃകയായി ഹനീഫ

Published

on

മാള: ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുമാറ്റിയ, അസുഖംമൂലം ഒരു കൈപ്പത്തിയും നഷ്ടമായ ഹനീഫ കൃഷിചെയ്തു ജീവിച്ചു മലയാളിക്കു മാതൃകയാകുന്നു. 

ഒപ്പം, പുകവലിക്കെതിരായ അപായസൂചനയുമാണ് ഈ കര്‍ഷകന്റെ ജീവിതം. കാരണം, അദ്ദേഹത്തിന്റെ ദുരിതജീവിതത്തിനുപിന്നില്‍ പുകവലിയെന്ന ദുശ്ശീലമായിരുന്നു. പുത്തന്‍ചിറ പഞ്ചായത്ത് ഓഫീസിനു സമീപം അറയ്ക്കല്‍ അലിയാരുടെ മകനാണു ഹനീഫ(54). 

രാവിലെ മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ സ്വന്തം പറമ്പില്‍ തൂമ്പ കിളച്ചാണ് ഹനീഫയുടെ ജീവിതം. ജാതി, വാഴ, തെങ്ങ്, കവുങ്ങ്, മുളക് എന്നിവയെല്ലാം നട്ടുനനച്ച് വളര്‍ത്തുന്നത് ഈ മനുഷ്യന്‍തന്നെയാണ്. കൈപ്പത്തിയുടെ ഒരു ഭാഗവും മൂന്നു വിരലുകളും ഇല്ലാത്ത വലതുകൈയില്‍ പിടിക്കാനാവുന്ന ഒരു കൊച്ചുതൂമ്പയാണ് പണിയായുധം. തട്ടുകളായി കിടക്കുന്ന പറമ്പിലേക്ക് ഹനീഫ ഇറങ്ങിയെത്തുന്നതുതന്നെ ഒരു സാഹസമാണെന്നിരിക്കെയാണ് കൃഷിപ്പണി. അരക്കാലില്‍ റബര്‍ഷീറ്റും തുണിയും വച്ചുകെട്ടി, ഭാര്യ തിളപ്പിച്ചുനല്കുന്ന കട്ടന്‍ചായയും കുടിവെള്ളവുമായി പറമ്പിലേക്കിറങ്ങുന്ന ഇദ്ദേഹം മണിക്കൂറുകള്‍ക്കുശേഷമേ തിരിച്ചെത്തൂ. തന്റെ കൃഷിയില്‍ വിളയുന്ന ഫലങ്ങളാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് നിറകണ്ണുകളോടെ ഹനീഫ പറയുന്നു.

വീട്ടിലെ ആട്ടിന്‍കൂട്, മുയല്‍ക്കൂട്, വിറകുപുര എന്നിവയൊക്കെ ഹനീഫയുടെ നിര്‍മിതികളാണ്. നല്ലൊരു കൊത്തുപണിക്കാരനുമാണ് കക്ഷി. വേരുകള്‍ പിഴുതെടുത്ത് ഭംഗിയായി കൊത്തിയൊരുക്കാറുണ്ട്. വീട്ടിലെ കസേരകള്‍, ടീപ്പോയ് എന്നിവ ഹനീഫ പണിതെടുത്തതാണ്. മരവേരില്‍ കൊത്തിയെടുത്ത ടീപ്പോയ് സ്വന്തമാക്കാന്‍ പലരും സമീപിച്ചെങ്കിലും കൊടുക്കാന്‍ മനസുവന്നില്ലെന്നും ഹനീഫ പറഞ്ഞു.

കപ്പല്‍ജീവനക്കാരനായ വാപ്പയുടെ തണലിലായിരുന്നു ചെറുപ്പം. പിന്നെ ഗള്‍ഫില്‍ ജോലി. കിട്ടുന്ന കാശുകൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചപ്പോള്‍ പുകവലി കൂടെക്കൂടി. വിവാഹത്തിനുശേഷം ഗള്‍ഫില്‍ തിരിച്ചെത്തിയപ്പോള്‍ ശരീരത്തില്‍ ശക്തമായ വേദന. നാട്ടില്‍ തിരിച്ചെത്തി നിരവധി ചികിത്സ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ പരിശോധനയില്‍ കാരണം വ്യക്തമായി. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരിക്കുന്നു. ശരീരത്തില്‍ അമിതമായ അളവില്‍ നിക്കോട്ടിന്‍ കയറിക്കൂടിയതാണ് കാരണം.

കാലു മുറിച്ചുകളയാതെ നിവൃത്തിയില്ലാതെ വന്നു. 14 വര്‍ഷങ്ങള്‍ക്കുമുമ്പ് രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു ശസ്ത്രക്രിയ. പിന്നീടു കൈവിരലുകളും മുറിക്കേണ്ടിവന്നു. തുടര്‍ച്ചയായ പുകവലിയാണ് തന്നെ ഈ ദുരിതത്തിലേക്കു തള്ളിവിട്ടതെന്ന് ഏറ്റുപറയുന്ന ഹനീഫ, തന്റെ ജീവിതം കണെ്ടങ്കിലും മറ്റുള്ളവര്‍ അതില്‍നിന്നു പിന്മാറണമെന്നും ഉപദേശിക്കുന്നു. 

വീട്ടില്‍നിന്നു ഹനീഫ അധികം പുറത്തുപോവാറില്ല. മറ്റുള്ളവര്‍ക്ക് അധികം ഭാരമാകാനിഷ്ടമില്ലാത്തതാണ് കാരണം. രണ്ടു പെണ്‍മക്കളേയും വിവാഹം ചെയ്തയച്ചു. പ്ലംബറായ മകനും ജീവിതദുരിതങ്ങളില്‍ എന്നും താങ്ങും തണലുമായ ഭാര്യയുമാണ് ഹനീഫയോടൊപ്പമുള്ളത്. ഫോണ്‍: 98468 78289

(ദീപിക)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

View More