Image

സികെസിഎ: ബൈജു തിട്ടാല പ്രസിഡന്റ് ഡിക്‌സന്‍ ജനറല്‍ സെക്രട്ടറി

Published on 14 May, 2013
സികെസിഎ: ബൈജു തിട്ടാല പ്രസിഡന്റ് ഡിക്‌സന്‍ ജനറല്‍ സെക്രട്ടറി
കേംബ്രിഡ്ജ് : കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2013 -2014 പ്രവര്‍ത്തന വര്‍ഷത്തെ പ്രസിഡന്റായി ബൈജു വര്‍ക്കി തിട്ടാലയേയും സെക്രട്ടറിയായി ഡിക്‌സണ്‍ ജോര്‍ജിനെയും തെരഞ്ഞെടുത്തു. 

സുധാ ഷാജി (വൈസ് പ്രസിഡന്റ്) മനോജ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) ജോയി വളളവന്‍കോട്ട്, ജോസഫ് ചിറയില്‍, ജോബി ജോസ്, ബിജോ ലൂക്കോസ്, ഇന്ദു ഫ്രാന്‍സിസ് എന്നിവരാണ് മറ്റു ഭാരവാഹികള്‍. 

ക്യൂന്‍ എഡിത്ത് ഹാളില്‍ ചേര്‍ന്ന സികെസിഎ ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുന്‍ പ്രസിഡന്റ് ജോസഫ് ചെറിയാന്‍, മുന്‍ സെക്രട്ടറി ജോസഫ് ചാക്കോ എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ച് പ്രസംഗിച്ചു. പ്രവര്‍ത്തന മികവുകൊണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മറ്റ് അസോസിയേഷനുകള്‍ക്ക് മാതൃകയായി മാറിയ സികെസിഎയെ ശക്തി പൂര്‍വം മുന്നോട്ടു നയിക്കുമെന്ന് പുതിയ പ്രസിഡന്റ് മറുപടി പ്രസംഗത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക