Image

മുസ്‌ലിം പെണ്‍കുട്ടികള്‍ നീന്തല്‍ ക്ലാസില്‍ പങ്കെടുക്കണമെന്നു സ്വിസ് സുപ്രീം കോടതി

Published on 14 May, 2013
മുസ്‌ലിം പെണ്‍കുട്ടികള്‍ നീന്തല്‍ ക്ലാസില്‍ പങ്കെടുക്കണമെന്നു സ്വിസ് സുപ്രീം കോടതി
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നീന്തല്‍ ക്ലാസുകള്‍ പഠനത്തിന്റെ ഭാഗമാണ്. എല്ലാ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികളും നീന്തല്‍ ക്ലാസില്‍ പങ്കെടുക്കണം. ഈ നിയമത്തിനെതിരെ കേസ് നല്‍കിയ മുസ്‌ലിം കുടിയേറ്റക്കാരന്റെ പരാതി സുപ്രീം (ഫെഡറല്‍) കോടതി തള്ളി.

ഇന്റഗ്രേഷന്‍ മത വിശ്വാസത്തിലേക്കാള്‍ പ്രധാന്യമര്‍ഹിക്കുന്നു കോടതി വിധിയില്‍ പറഞ്ഞു. അതേ സമയം പെണ്‍കുട്ടികള്‍ക്ക് ശരീരം മുഴുവന്‍ മറയ്ക്കാവുന്ന ബുര്‍കിനി ധരിക്കാമെന്ന് കോടതി പറഞ്ഞു.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെയും ആണ്‍ അധ്യാപകരുടെയും സാമീപ്യമില്ലാത്ത ക്ലാസുകള്‍ മുസ്‌ലിം കൂട്ടായ്മ നല്‍കുന്നത് കാണിച്ചായിരുന്നു പരാതിക്കാരന്‍ കോടതി കയറിയത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക