Image

ജര്‍മനിയില്‍ നടക്കുന്ന കുറ്റക്യുത്യങ്ങള്‍ കൂടുതലും വിദേശികള്‍ നടത്തുന്നു

ജോര്‍ജ് ജോണ്‍ Published on 14 May, 2013
ജര്‍മനിയില്‍ നടക്കുന്ന കുറ്റക്യുത്യങ്ങള്‍ കൂടുതലും വിദേശികള്‍ നടത്തുന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റക്യുത്യങ്ങളില്‍ കൂടുതലും വിദേശികള്‍ നടത്തുന്നതായി ജര്‍മന്‍ ക്രിമിനല്‍ പോലീസും, ഇന്റലിജെന്‍സ് ഏജന്‍സിയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 2012 ലെ ക്രിമിനല്‍ സ്റ്റാറ്റിക്‌സ് വെളിപ്പെടുത്തിക്കൊണ്ട് ജര്‍മന്‍ ആഭ്യന്തര മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രീഡിറിച്ച് വെളിപ്പെടുത്തിയതാണ് ഈ വിവരം.
അര മില്യണ്‍ (500.000) ക്രിമിനല്‍ കുറ്റങ്ങളാണ് 2012 ല്‍ പൗരത്വമില്ലാതെ ജര്‍മനിയില്‍ താമസിക്കുന്നവര്‍ നടത്തിയത്. ഇത് വളരെയേറെ ഗൗരവം അര്‍ഹിക്കുന്നുവെന്നും, ഒരു കാരണവശാലും വച്ച് പൊറുപ്പിക്കുകയില്ലെന്നും ഹാന്‍സ് പീറ്റര്‍ ഫ്രീഡിറിച്ച് പറഞ്ഞു. ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്ക് ജീവനും, സ്വത്തിനും സംരക്ഷണം കൊടുക്കുമെന്നും വിദേശ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുമ്പോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. ജര്‍മനിയെ ലോകത്തിന് മുമ്പില്‍ കൂടുതല്‍ ക്രിമിനല്‍ കുറ്റക്യുത്യങ്ങള്‍ നടക്കുന്ന രാജ്യമായി ചിത്രീകരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും ഹാന്‍സ് പീറ്റര്‍ ഫ്രീഡിറിച്ച് പറഞ്ഞു.

സാമ്പത്തികമായും, തൊഴില്‍പരമായും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന മറ്റ് സമീപ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരാണ് ഈ കുറ്റ ക്യുത്യങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്നരെന്ന് ക്രിമിനല്‍ സ്റ്റാറ്റിക്‌സില്‍ നിന്നും മനസിലാക്കുന്നു. ഈ ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തുന്നവരില്‍ ധാരാളം കുട്ടികളും, യുവാക്കളും ഏര്‍പ്പെടുന്നതായും കണ്ടെത്തി. ജര്‍മനി കുറ്റക്യുത്യങ്ങള്‍ കൂടുതല്‍ നടക്കുന്ന രാജ്യമായി ലോക പത്ര മാദ്ധ്യമങ്ങള്‍ നടത്തുന്ന വെളിപ്പെടുത്തലുകളില്‍ ടൂറിസ്റ്റുകളും, ബിസിനസ് കാ്യങ്ങള്‍ക്കായി എത്തുന്നവരും ആശങ്കപ്പെടെരുതെന്നും ജര്‍മന്‍ ആഭ്യന്തര മന്ത്രി വിദേശ മാദ്ധ്യമങ്ങളെ അറിയിച്ചു.
ജര്‍മനിയില്‍ നടക്കുന്ന കുറ്റക്യുത്യങ്ങള്‍ കൂടുതലും വിദേശികള്‍ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക