Image

ബ്രോംലി മലയാളി അസോസിയേഷന് നവ സാരഥികള്‍.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 14 May, 2013
ബ്രോംലി മലയാളി അസോസിയേഷന് നവ സാരഥികള്‍.
ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ ബ്രോംലി മലയാളി അസോസിയേഷന് 2013-2014 വര്‍ത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബ്രോംലി സെന്റ് ജോസഫ് ചര്‍ച്ച് പാരീഷ് ഹാളില്‍ പ്രസിഡന്റ് അനു കലയന്താനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം സെന്റ് ജോസഫ് ചര്‍ച്ച് അസി.വികാരി ഫാ.സാജു പിണക്കാട്ട് ഉദ്ഘാടനം ചെയ്തു.

ബ്രോംലിയിലെയും പരിസരപ്രദേശത്തെയും മലയാളി കുടുംബങ്ങള്‍ക്കായി
BMA ചെയ്തുവരുന്ന സാമൂഹിക സാംസ്‌ക്കാരിക ബോധവല്‍ക്കരണ പരിപാടികളെയും, പ്രത്യേകിച്ച് നവ തലമുറക്കായി ചെയ്തു വരുന്ന ഉപകാരപ്രദമായ കര്‍മ്മ പദ്ധതികളെയും പ്രശംസിച്ചു സാജു അച്ചന്‍ BMAകൂടുതല്‍ മികവുറ്റ സംഘടനയായി ഉയരുവാനും, എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മാതൃകാ കൂട്ടായ്മ്മയായി വര്‍ത്തിക്കുവാനും ആശംസകള്‍ നേര്‍ന്നു.

തുടര്‍ച്ചയായ നാലാമത്തെ വര്‍ഷവും പ്രസിഡന്റ് ആയി അനു കലയന്താനത്തിനെ വീണ്ടും തിരഞ്ഞെടുത്തു. സെക്രട്ടറിയായി മനോജ് നായര്‍, ട്രഷറര്‍ ആയി സുനില്‍ മാത്യൂ, ജോയിന്റെ സെക്രട്ടറിയായി ബിന്ദു മഹേഷിനെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

വിഷന്‍ കമ്മിറ്റി മെമ്പേഴ്‌സ് ആയി സിബി മാത്യൂ, ശബീല്‍ അഫ്‌സല്‍& ജസ്രീന്‍ എന്നിവരെയും നിയോഗിച്ചു.

അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയും, സമഗ്രമായ ഉന്നതിക്കും, വികസനത്തിനും ഉതകുന്ന കൂടുതല്‍ പരിപാടികള്‍ ആത്മാര്ത്ഥമായി നടത്തുമെന്നും, തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസതക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.

ബ്രോംലി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ തഥവസരത്തില്‍ പ്രഖ്യാപിച്ചു. ഫാമിലി പിക്‌നിക് ടു ബ്രൈറ്റണ്‍,
BBQ ആന്റ് ഫാമിലി ഫണ്‍ഡേ തുടങ്ങിയ പരിപാടികളെ കൂടാതെ തിരുവോണം, ക്രിസ്തുമസ് ആന്‍ഡ് ന്യൂഇയര്‍ പ്രോഗാമുകള്‍ കൂടുതല്‍ വിപുലമായി നടത്തുന്നതുമാണ്.
ബ്രോംലി മലയാളി അസോസിയേഷന് നവ സാരഥികള്‍.
ബ്രോംലി മലയാളി അസോസിയേഷന് നവ സാരഥികള്‍.
ബ്രോംലി മലയാളി അസോസിയേഷന് നവ സാരഥികള്‍.
ബ്രോംലി മലയാളി അസോസിയേഷന് നവ സാരഥികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക