Image

കാന്‍സ് ഫെസ്റ്റിവലില്‍ ഗ്രേറ്റ് ഗാറ്റ്‌സ്ബി ഉദ്ഘാടന ചിത്രം

Published on 15 May, 2013
കാന്‍സ് ഫെസ്റ്റിവലില്‍ ഗ്രേറ്റ് ഗാറ്റ്‌സ്ബി ഉദ്ഘാടന ചിത്രം
പാരീസ്: പ്രശസ്തമായ കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ അറുപത്താറാം എഡിഷനില്‍ ഗ്രേറ്റ് ഗാറ്റ്‌സ്ബി ഉദ്ഘാടന ചിത്രമാകും. ഇതിന്റെ സംവിധായകന്‍ ബാസ് ലൂര്‍മാനും നായകന്‍ ലിയനാര്‍ഡോ ഡികാപ്രിയോയും പ്രദര്‍ശനത്തിനെത്തുമെന്നും പ്രതീക്ഷിക്കുന്നു.

എഫ്. സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ നോവലിനെ ആസ്പദമാക്കി എടുത്ത സിനിമയാണിത്. ബ്രിട്ടീഷ് നടി കാരി മുല്ലിഗന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെങ്കിലും ഡികാപ്രിയോയുടെ പ്രകടനത്തെ നിരൂപകര്‍ വാനോളം പുകഴ്ത്തുന്നു. ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ ഇതുള്‍പ്പെടെ ഇരുപത് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോയന്‍ സഹോദരന്‍മാരുടെയും റോമന്‍ പൊളാന്‍സ്‌കിയുടെയും ചിത്രങ്ങള്‍ കൂട്ടത്തിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക