Image

ലണ്ടനില്‍ ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേനയും പരി. കുര്‍ബാനയും മേയ് 18ന്

Published on 16 May, 2013
ലണ്ടനില്‍ ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേനയും പരി. കുര്‍ബാനയും മേയ് 18ന്
ലണ്ടന്‍ : അത്ഭുത പ്രവര്‍ത്തകയായ ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേന എല്ലാ മാസത്തേയും മൂന്നാം ശനിയാഴ്ച രാവിലെ 10.30 ന് ലണ്ടനിലെ ലീ എന്ന സ്ഥലത്തെ അവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിയില്‍ നടക്കും.

ലണ്ടനിലെ വിവിധ ഇടവകകളില്‍ നിന്നായി അനേകം ആളുകളാണ് മാതാവിന്റെ പ്രത്യേക വണക്കത്തിനായ് നിയോഗമര്‍പ്പിച്ച് ഇവിടെ പ്രാര്‍ഥനക്കായ് എത്തിച്ചേരുന്നത്. സതക്ക് അതിരൂപതയില്‍ ലൂര്‍ദ്ദ് മാതാവിന്റെ നാമധേയത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഏക ദേവാലയമാണ് ലീയിലേത്.

2013 ഫെബ്രുവരിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ഇവിടെ ആരംഭിച്ച നൊവേനയിലും വി. കുര്‍ബാനയിലും തുടര്‍ച്ചയായി പങ്കെടുത്ത് രോഗ സൗഖ്യം പ്രാപിച്ചവര്‍ ഏറെയാണ്. 

18 ന് രാവിലെ 10.30 ന് വി. കുര്‍ബാനയോടുകൂടി പ്രാര്‍ഥനാ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ലൂര്‍ദ്ദ് മാതാവിന്റെ നൊവേന, ദിവ്യകാരുണ്യ ആരാധനയുടെ ആശീര്‍വാദത്തോടെ കര്‍മ്മങ്ങള്‍ അവസാനിക്കും.

പ്രാര്‍ഥന ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം : Our Lady of Lourdes Church, 45 Burnt Ash Hill, Lee, London SE12 0AE.

റിപ്പോര്‍ട്ട്: ജോയിസ് പള്ളിക്കമ്യാലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക