Image

പെന്തക്കുസ്താ തിരുനാളും ഫാ. ഫ്രാങ്ക് ചക്കാലയ്ക്കലിന്റെ സുവര്‍ണ ജൂബിലിയും മേയ് 19 ന്

ജോസ് കുമ്പിളുവേലില്‍ Published on 16 May, 2013
പെന്തക്കുസ്താ തിരുനാളും ഫാ. ഫ്രാങ്ക് ചക്കാലയ്ക്കലിന്റെ സുവര്‍ണ ജൂബിലിയും മേയ് 19 ന്
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പെന്തക്കുസ്താ തിരുനാളും ഫാ. ഫ്രാങ്ക് ചക്കാലയ്ക്കല്‍ സിഎംഐ യുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയും സംയുക്തമായി ആഘോഷിക്കുന്നു.

കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ മേയ് 19 ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കും. ദിവ്യബലിക്കുശേഷം അനുമോദന സമ്മേളനവും നടക്കും.

സിഎംഐ സഭാംഗമായ ഫാ.ജോസ് ഫ്രാങ്ക് ചക്കാലയ്ക്കല്‍ 1985 ലാണ് ജര്‍മനിയിലെത്തിയത്. കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ രണ്ടാമത്തെ ചാപ്ലെയിനായി 1986 ഏപ്രില്‍ ആറിന് ചാര്‍ജെടുത്ത ഫ്രാങ്കച്ചന്‍ 1995 മേയ് 31 വരെ ആ പദവിയില്‍ തുടര്‍ന്നു. തൃശൂര്‍ സദേശിയായ ഫ്രാങ്കച്ചന്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും കമ്യൂണിറ്റിയെ നല്ലനിലയില്‍ പരിപാലിക്കുകയും ചെയ്തിരുന്നു. 

പെന്തക്കുസ്താ നാളിന്റെ സമാധാനം പങ്കുവയ്ക്കാനും വൈദിക വൃത്തിയുടെ സുവര്‍ണ ജൂബിലിയാഘോഷിക്കുന്ന ഫ്രാങ്കച്ചനെ അനുമോദിക്കാനും ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ലെയിന്‍) 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

Website:www.indischegemeinde.de. 

Church : An St.Theresia 6, 51067 Köln


പെന്തക്കുസ്താ തിരുനാളും ഫാ. ഫ്രാങ്ക് ചക്കാലയ്ക്കലിന്റെ സുവര്‍ണ ജൂബിലിയും മേയ് 19 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക