Image

കേളി അന്താരാഷ്ട്ര കലാമേള മേയ് 18, 19 തീയതികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍

Published on 16 May, 2013
കേളി അന്താരാഷ്ട്ര കലാമേള മേയ് 18, 19 തീയതികളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍
സൂറിച്ച്: യൂറോപ്യന്‍ പ്രവാസി യുവജനോത്സവമായ കേളി കലാമേള മേയ് 18,19 തീയതികളില്‍ സൂറിച്ചില്‍ അരങ്ങേറും. അന്താരാഷ്ട്ര യുവജനോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. 

കലാതിലകം, കലാപ്രതിഭ സ്വര്‍ണപതക്കങ്ങള്‍, ഫാ.ആബേല്‍ മെമ്മോറിയല്‍ ട്രോഫി, കേളി കലാരത്‌ന ട്രോഫി എന്നിവ കലാമേളയുടെ പ്രത്യേകതയാണ്. ഇരു ദിനങ്ങള്‍ മുഴുക്കെ നടക്കുന്ന അന്താരാഷ്ട്ര കലാമേള സൂര്യ ഇന്ത്യയും ഇന്ത്യന്‍ എംബസിയും ആയി സഹകരിച്ചാണ് കേളി നടത്തുന്നത്. 

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിഡി, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങിയ നൃത്തയിനങ്ങളും സംഗീതം, മോണോ ആക്റ്റ്, ഫാന്‍സി ഡ്രസ്, പെന്‍സില്‍ ഡ്രോയിംഗ്, കരോക്കെ പ്രസംഗം എന്നീ നൃത്തേതരയിനങ്ങളിലും മത്സരം നടക്കും. 

കഴിഞ്ഞ പത്തു വര്‍ഷമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്താരാഷ്ട്ര യുവജനോത്സവം നടന്നു വരുന്നു. കലാമേളയില്‍ ശോഭിക്കുന്ന കുട്ടികള്‍ പിന്നീട് കലാരംഗത്ത് അറിയപ്പെടുന്നവരായിത്തീരുന്നത് സാധാരണമാണ്. പിന്നണി ഗായകരായ അന്‍വര്‍ സാദത്തും സരിതാ രാജീവും കൂടി ഗാനമേള ഒരുക്കും. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക