Image

കാന്‍സ് ഫെസ്റ്റിവല്‍സ് ഉദ്ഘാടനം മഴയില്‍ കുതിര്‍ന്നു; താരങ്ങള്‍ക്ക് വെറ്റ് കാര്‍പ്പെറ്റ്

ജോസ് കുമ്പിളുവേലില്‍ Published on 16 May, 2013
കാന്‍സ് ഫെസ്റ്റിവല്‍സ് ഉദ്ഘാടനം മഴയില്‍ കുതിര്‍ന്നു; താരങ്ങള്‍ക്ക് വെറ്റ് കാര്‍പ്പെറ്റ്
പാരീസ്: അറുപത്താറാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് മഴയില്‍ കുതിര്‍ന്നു. ഇത്തവണത്തെ താര സാന്നിധ്യമായ ലിയനാര്‍ഡോ ഡികാപ്രിയോ അടക്കമുള്ള നക്ഷത്ര രാജകുമാരന്‍മാര്‍ക്കും കുമാരിമാര്‍ക്കുമെല്ലാം റെഡ് കാര്‍പ്പറ്റ് അക്ഷരാര്‍ഥത്തില്‍ വെറ്റ് കാര്‍പ്പറ്റായി മാറി.ഉദ്ഘാടനം ദിവസം ഏറ്റവും കൂടുതല്‍ ശോഭിച്ചതും ഡികാപ്രിയോ ആണ്.

ലണ്ടനിലെ ടിവി ബാഫ്ത അവാര്‍ഡ്ദാനച്ചടങ്ങിലും സെലിബ്രിറ്റികള്‍ നനഞ്ഞു കുളിച്ച് പങ്കെടുക്കേണ്ടി വന്നത് ഏതാനും ദിവസം മുമ്പാണ്. കാലാവസ്ഥയുടെ കുസൃതിയില്‍നിന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രോത്സവത്തിനും രക്ഷയുണ്ടായില്ല.

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, നിക്കോളെ കിഡ്മാന്‍, കാറി മുള്ളിഗാന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡിന്റെ പ്രിയ നടന്‍ അമിതാ ബച്ചനും തിളങ്ങി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക