Image

ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കാലാവസ്ഥയുടെ തിരിച്ചടി

ജോസ് കുമ്പിളുവേലില്‍ Published on 17 May, 2013
ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കാലാവസ്ഥയുടെ തിരിച്ചടി
ബര്‍ലിന്‍: യൂറോസോണ്‍ ആകെ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും വലിയ പരുക്കില്ലാതെ പിടിച്ചു നിന്ന ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അപ്രതീക്ഷിതമായൊരു തിരിച്ചടി, കാലാവസ്ഥയില്‍ നിന്ന്.

2013ല്‍ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ശുഷ്‌കം. പതിവിലും രൂക്ഷവും ദൈര്‍ഘ്യമേറിയതുമായ ശീതകാലം വിവിധ മേഖലകളിലെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച സാഹചര്യത്തില്‍ സാമ്പത്തിക സ്ഥിതിയില്‍ ഇതിന്റെ ശക്തമായ പ്രതിഫലനം പ്രതീക്ഷിക്കാം.

ജര്‍മനിയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദം രേഖപ്പെടുത്തിയത് വെറും 0.1 ശതമാനം വളര്‍ച്ച. എന്നാല്‍, 2012ന്റെ അവസാന പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങിയിരുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ഇതില്‍ വലിയ ആശങ്കയ്ക്കു വകയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വരുന്ന പാദത്തില്‍ 0.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കയറ്റുമതിയിലും ഇറക്കുമതിയിലും വന്‍ ഇടിവാണ് കാണുന്നത്. ജര്‍മനിയുടെ പ്രധാന ഉപഭോക്തൃ രാജ്യങ്ങള്‍ യൂറോപ്പില്‍ തന്നെയായതിനാല്‍, അവിടങ്ങളിലെ ശീതകാലവും ഇതിനു കാരണമാണ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക