Image

ഫാ. മാത്യു അറയ്ക്കപ്പറമ്പിലിന് യാത്രയയ്പ്പ് നല്‍കി

Published on 17 May, 2013
ഫാ. മാത്യു അറയ്ക്കപ്പറമ്പിലിന് യാത്രയയ്പ്പ് നല്‍കി
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഏഴു വര്‍ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സീറോ മലബാര്‍ മിഷന്റെ ചാപ്ലെയിന്‍ ഫാ. മാത്യു അറയ്ക്കപ്പറമ്പിലിന് സെന്റ് മേരീസ് സീറോ മലങ്കര മിഷന്‍ യാത്രയയപ്പ് നല്‍കി. 

മേയ് 12 ന് (ഞായര്‍) രാവിലെ 11.30 ന് വി.കുര്‍ബാനയ്ക്കുശേഷം സീറോ മലങ്കര ചാപ്ലെയിന്‍ ഫാ. ഏബ്രഹാം പതാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മല രാജേഷ് സ്വാഗതവും ജോണ്‍ ചാക്കോ ആശംസകളും അര്‍പ്പിച്ചു. ജിജി ജോണ്‍സന്‍ നന്ദിയും സ്‌നേഹോപഹാരവും നല്‍കി. തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നില്‍ കുടുംബാംഗങ്ങളോടൊപ്പം റൗളാ പാരിഷ് വികാരി ഫാ. ജോണ്‍ ഡന്‍ഫിയും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക